കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയോളം സ്വർണം പിടിച്ചെടുത്തു. തൃശൂർ സ്വദേശിയായ റിയാസിനെയാണ് സ്വർണവുമായി പിടികൂടിയത്. ഷാർജയിൽ നിന്നാണ് ഇയാൾ സ്വർണം നാട്ടിലെത്തിച്ചത്.
ഒന്നേകാൽ കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ സ്കാനിംഗിന് വിധേയനാക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു. ട്രോളി ബാഗിൽ ഒളിച്ചുകടത്താനായിരുന്നു ശ്രമം. കാസർകോട് സ്വദേശി മുഹമ്മദിനെ സംഭവത്തിൽ കസ്റ്റംസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്.
Comments