ന്യൂഡൽഹി : അഞ്ചാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. ഡൽഹിയിലെ നിഗാം ബാലിക വിദ്യാലയത്തിലാണ് സംഭവം. വന്ദന എന്ന വിദ്യാർത്ഥിക്ക് നേരെയാണ് അദ്ധ്യാപിക ആക്രമണം നടത്തിയത്. സംഭവത്തിൽ ഗീത ദേസ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിലെത്തിയ അഞ്ച് വയസുകാരിയെ അദ്ധ്യാപിക കത്രിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്കൂളിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടു.
ഇവരുടെ സഹപ്രകവർത്തകരെത്തി അദ്ധ്യാപികയെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല താഴെ വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments