പാകിസ്താൻ സ്വന്തം ചിന്താഗതി മാറ്റണം, അല്ലെങ്കിൽ ലോകത്തിന് മുന്നിൽ നാണം കെടാനേ നേരമുണ്ടാകൂ; ബിലാവൽ ഭൂട്ടോയുടെ മോദി വിരുദ്ധ പരാമർശത്തിനെതിരെ ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ സ്വന്തം ചിന്താഗതി മാറ്റണം, അല്ലെങ്കിൽ ലോകത്തിന് മുന്നിൽ നാണം കെടാനേ നേരമുണ്ടാകൂ; ബിലാവൽ ഭൂട്ടോയുടെ മോദി വിരുദ്ധ പരാമർശത്തിനെതിരെ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 06:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ മോദി വിരുദ്ധ പരാമർശം പാകിസ്താന് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭൂട്ടോ നടത്തിയ പരാമർശത്തിനെതിരെയാണ് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്.

”ബംഗാളിലെ ജനങ്ങൾക്കും ഹിന്ദുക്കൾക്കും നേരെ പാകിസ്താൻ ഭരണാധികാരികൾ 1971 ൽ നടത്തിയ വംശഹത്യ, പാക് വിദേശകാര്യ മന്ത്രി മറന്നു പോയിരിക്കുന്നു. ദൗർഭാഗ്യവശാൽ, ഇന്നും പാകിസ്താൻ തങ്ങളുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയതായി തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാനുളള യോഗ്യത പാകിസ്താന് തീർച്ചയായും ഇല്ല,” എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്താൻ തീവ്രവാദത്തെ അവരുടെ സംസ്ഥാന നയത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. രാജ്യം സ്വന്തം ചിന്താഗതി മാറ്റണം, അല്ലെങ്കിൽ ലോകത്തിന് മുന്നിൽ നാണം കെടാനേ നേരമുണ്ടാകൂ.

ബിലാവലിന്റെ പ്രസ്താവനകളെ ‘അപരിഷ്‌കൃതമായ പൊട്ടിത്തെറി’ എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, തീവ്രവാദികളെ ഉപയോഗിക്കാനുള്ള പാകിസ്താന്റെ ‘വർദ്ധിച്ചുവരുന്ന കഴിവില്ലായ്മ’യാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നതെന്ന് പറഞ്ഞു.

”ന്യൂയോർക്ക്, മുംബൈ, പുൽവാമ, പത്താൻകോട്ട്, ലണ്ടൻ തുടങ്ങിയ നഗരങ്ങൾ പാകിസ്താൻ സ്പോൺസർ ചെയ്യുന്നതും പിന്തുണയ്‌ക്കുന്നതുമായ തീവ്രവാദത്തിന്റെ അനന്തരഫലങ്ങൾ പേറുന്ന നഗരങ്ങളിൽ ഉൾപ്പെടുന്നു. പാകിസ്താന്റെ വിവിധ മേഖലകളിൽ നിന്ന് പുറപ്പെടുന്ന തീവ്രവാദം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തുകയാണ്. ”മേക്ക് ഇൻ പാകിസ്താൻ” തീവ്രവാദം അവസാനിപ്പിക്കണം,” എന്നും മന്ത്രാലയം പറഞ്ഞു.

യുഎൻ പട്ടികയിൽ ഉൾപ്പെട്ട 126 ഭീകരരും 27 ഭീകര സംഘടനകളും പാകിസ്താനിലാണെന്ന് രാജ്യത്തിന് അഭിമാനിക്കാനാകും എന്നും മന്ത്രാലയം വ്യക്തമാക്കി.

പാകിസ്താൻ ഭീകരൻ അജ്മൽ കസബിന്റെ വെടിയുണ്ടകളിൽ നിന്ന് 20 ഗർഭിണികളുടെ ജീവൻ രക്ഷിച്ച മുംബൈയിലെ നഴ്സ് ആയിരുന്ന അഞ്ജലി കുൽത്തെയുടെ കഥ പാക് വിദേശകാര്യമന്ത്രി ഇന്നലെ യുഎൻ സുരക്ഷാ കൗൺസിലിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു. പാകിസ്താനെ വെള്ളപൂശാനാണ് അപ്പോഴും അദ്ദേഹം ആഗ്രഹിച്ചത് എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

 

 

Tags: Narendra ModiPakistanBilawal Bhutto
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies