തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ (ഐഎഫ്എഫ്കെ) ജനപ്രിയ ചിത്രമായി മമ്മൂട്ടി നായകനായ ” നൻപകൽ നേരത്ത് മയക്കം” എന്ന ചിത്രം തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്ര ഏറെ കൈയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മികച്ച നെറ്റ്പാക്ക് സിനിമയ്ക്കുള്ള പുരസ്കാരം ”അറിയിപ്പ്” എന്ന ചിത്രത്തിനാണ്. ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായൺ പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച ചിത്രത്തിനുള്ള സുവർണചകോരം ബൊളീവിയൻ ചിത്രമായ ”ഉതമ”യ്ക്കാണ്. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ഹംഗേറിയൻ സംവിധായകൻ ബേല താർ അർഹനായി. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം പി.എസ്.ഇന്ദുവിനാണ് ലഭിച്ചത്.
മികച്ച സംവിധായകനുള്ള അവാർഡ് ടൈമുൻ പിറസെലിമോഗ്ലുവിനാണ്. കെയർ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. നവാഗത സംവിധായകനുള്ള രജതചകോരം ഫിറോസ് ഘോറിക്കാണ്. മികച്ച സംവിധായകനുള്ള രജതചകോരം തയ്ഫിന് ലഭിച്ചു.
Comments