കശ്മീർ ഫയൽസും കാന്താരയും ആർആർആറും; 2022-ലെ മികച്ച 10 ചിത്രങ്ങൾ വെളിപ്പെടുത്തി IMDb; പട്ടികയിൽ മലയാളി സൂപ്പർ താരത്തിന്റെ ചിത്രവും
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീർ ഫയൽസും കാന്താരയും ആർആർആറും; 2022-ലെ മികച്ച 10 ചിത്രങ്ങൾ വെളിപ്പെടുത്തി IMDb; പട്ടികയിൽ മലയാളി സൂപ്പർ താരത്തിന്റെ ചിത്രവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 10:53 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിനെ സംബന്ധിച്ചിടത്തോളം 2022 എന്നത് ഒരു മികച്ച വർഷമായിരുന്നില്ല. എന്നാൽ, ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ലോക സിനിമാ പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ നൽകാൻ 2022-ൽ സാധിച്ചു. പ്രത്യേകിച്ച് കന്നഡ, തെലുങ്ക്, തമിഴ് സിനിമകൾ ഇന്ത്യ മുഴുവൻ അലയടിച്ചു. പാൻ-ഇന്ത്യൻ സിനിമകൾ കൊണ്ട് തിളങ്ങിയ വർഷമാണ് 2022. ഇപ്പോഴിതാ, 2022 വർഷത്തെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് IMDb. തെലുങ്ക്, കന്നഡ, തമിഴ് സിനിമകൾക്കൊപ്പം ഒരു ഹിന്ദി ചിത്രം മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. IMDb പറയുന്നത് പ്രകാരം, പട്ടികയിൽ ഇടം നേടിയ സിനിമകൾക്ക് അവരുടെ വെബ്‌സൈറ്റിൽ പ്രതിമാസം 200 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു.

ഏറ്റവും ജനപ്രിയമായ 10 സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം,

1. ആർആർആർ

അടുത്തിടെ ഗോൾഡൻ ഗ്ലോബ് അവാർഡ്സിൽ രണ്ട് പുരസ്കാരങ്ങൾ നേടിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആർആർആർ ആണ് IMDb പുറത്തുവിട്ട പട്ടികയിൽ ഒന്നാമത്. ബോക്സ്ഓഫീസിൽ 1000 കോടിക്കു മുകളിൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ ലോകശ്രദ്ധയും പിടിച്ചുപ്പറ്റി. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ആർആർആർ 2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി.

2. കശ്മീർ ഫയൽസ്

53-ാമത് ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ‘പ്രൊപ്പ​ഗണ്ട’ എന്ന് ഐഎഫ്എഫ്‌ഐ ജൂറി മേധാവി നദവ് ലാപിഡ് കശ്മീർ ഫയൽസിനെ വിശേഷിപ്പിച്ചത് അടുത്തിടെ ഏറെ വിവാദമായിരുന്നു. 2022-ൽ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമായ ചിത്രമാണ് വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ്. 1990 കളിൽ കശ്മീരിൽ നിന്നുള്ള ഹിന്ദുക്കളുടെ പലായനവും അവരുടെ ദുരന്ത ജീവിതത്തിന്റെ നേർ ചിത്രവും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ചിത്രം 300 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയിരുന്നു. അനുപം ഖേർ , പല്ലവി ജോഷി, ദർശൻ കുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

3. കെജിഎഫ്: അധ്യായം 2

2022-ൽ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു കെജിഎഫ് ചാപ്റ്റർ 2. ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു ചിത്രം. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം പ്രശാന്ത് നീലാണ് സംവിധാനം ചെയ്തത്.

4. വിക്രം

2018-ൽ പുറത്തിറങ്ങിയ വിശ്വരൂപം 2-ന് ശേഷം റിലീസ് ചെയ്ത ഒരു കമൽഹാസൻ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും മുഴുനീള റോളിൽ ചിത്രത്തിൽ അഭിനയിച്ചു. ​ക്ലൈമാക്സ് രം​ഗത്തിലൂടെ തമിഴ് നടൻ സൂര്യയും പ്രേക്ഷകരെ ഞെട്ടിച്ചു. കമൽഹാസന് വലിയ ഒരു തിരിച്ചു വരവ് സമ്മാനിച്ച ചിത്രമായിരുന്നു വിക്രം.

5. കാന്താര

ഈ വർഷത്തെ സർപ്രൈസ് ഹിറ്റാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രം കാന്താര. വെറും 16 കോടിക്കു നിർമ്മിച്ച ചിത്രം 300 കോടിക്കു മുകളിലാണ് സ്വന്തമാക്കിയത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നില്ല കാന്താര റിലീസിനെത്തിയത്. എന്നാൽ പ്രേക്ഷക പ്രശംസ പിടിച്ചുപ്പറ്റിയോതോടെ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുകയായിരുന്നു. സംസ്‌കാരത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അണിയിച്ചൊരുക്കിയ ചിത്രം ഓരോ ഭാരതീയനെയും രോമാഞ്ചം കൊള്ളിച്ചു.

6. റോക്കട്രി: നമ്പി ഇഫക്റ്റ്

ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രമായിരുന്നു റോക്കട്രി: ദി നമ്പി ഇഫക്റ്റ്. മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്ന ഇത്. മലയാളം, തമിഴ്, തെലുങ്ക്, കന്ന‍ഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തെങ്കിലും കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദർശിപ്പിച്ചത്.

7. മേജർ

അദിവി ശേഷ് പ്രധാന വേഷത്തിൽ അഭിനയിച്ച മേജർ, മുംബൈയിലെ 26/11 ആക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥയാണ് പറയുന്നത്. തീവ്രവാദ ആക്രമണത്തിൽ മുംബൈയിലെ താജ് ഹോട്ടലിനുള്ളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സ്വയം ജീവൻ ത്യാ​ഗം ചെയ്ത ധീര സൈനികന്റെ ജീവിതം സിനിമയായപ്പോൾ കണ്ടിരുന്ന ഓരോ ഭാരതീയന്റെയും കണ്ണു നിറഞ്ഞു.

8. സീതാ രാമം

ദുൽഖർ സൽമാനും മൃണാൾ താക്കൂറും അഭിനയിച്ച മികച്ച ഒരു പ്രണയ ചിത്രമാണ് സീതാ രാമം. തെലുങ്കിൽ വലിയ ഹിറ്റായതോടെ വിവിധ ഭാഷകളിൽ ചിത്രം നിർമ്മാതാക്കൾ പുറത്തിറക്കുകയായിരുന്നു. പ്രണയ കഥയ്‌ക്ക് പഴയപോലെ സ്വീകാര്യത ഇല്ലെന്ന് വിമർശിക്കുന്നവർക്ക് മുന്നിൽ വലിയ വിജയം സ്വന്തമാക്കി സീതാ രാമം.

9. പൊന്നിയിൻ സെൽവൻ: ഭാഗം ഒന്ന്

വൻ താരനിരയെ അണി നിരത്തി മണി രത്‍നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. വിക്രം, ഐശ്വര്യ റായ്, കാർത്തി, തൃഷ, ജയം രവി, ജയറാം, റഹ്മാൻ തുടങ്ങി വലിയ താര നിര അണിനിരന്ന ചിത്രം കൽക്കിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 500 കോടിക്ക് മുകളിലാണ് ചിത്രം കളക്ഷൻ സ്വന്തമാക്കിയത്.

10. 777 ചാർലി

രക്ഷിത് ഷെട്ടി, സംഗീത ശൃംഗേരി തുടങ്ങിയവർ അഭിനയിച്ച 777 ചാർലി സംവിധാനം ചെയ്തത് കിരൺരാജാണ്. ഒരു നായയും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു ഫാക്ടറി തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 777 ചാർലി. വളരെ കുറച്ചു തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ പിടിച്ചുപ്പറ്റി. ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കന്നഡ ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രം മാറി.

 

Tags: rrrKGF 2Kantara
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies