'' എന്റെ ജീവിതലക്ഷ്യം പൂർത്തീകരിച്ചു, ഇനിയെല്ലാം ജഗന്നാഥന്''; ജഗന്നാഥ ക്ഷേത്രത്തിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി 70 കാരിയായ യാചക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” എന്റെ ജീവിതലക്ഷ്യം പൂർത്തീകരിച്ചു, ഇനിയെല്ലാം ജഗന്നാഥന്”; ജഗന്നാഥ ക്ഷേത്രത്തിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി 70 കാരിയായ യാചക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 02:09 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ : വർഷങ്ങളായി കൂട്ടിവെച്ച പണം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്ത് 70 കാരിയായ യാചക. ഒരു ലക്ഷം രൂപയാണ് ഇവർ സംഭാവനയായി ക്ഷേത്രം മാനേജ്‌മെന്റ് കമ്മിറ്റിക്ക് കൈമാറിയത്. ഫുൽബാനി സ്വദേശിയായ തുല ബെഹ്‌റ ഭിക്ഷാടനം ചെയ്താണ് ഇത്രയും നാൾ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ഇനി ഈ ലോകത്ത് തനിക്ക് ചെയ്യാൻ ഒന്നും ബാക്കിയില്ലെന്ന് പറഞ്ഞ് കൈയ്യിലുണ്ടായിരുന്ന മുഴുവൻ പണവും ഇവർ സംഭാവനയായി നൽകുകയായിരുന്നു.

ധനു സംക്രാന്തി ദിനത്തിൽ ക്ഷേത്രം ഭാരവാഹികൾ സംഭാവന ഏറ്റുവാങ്ങി. തുടർന്ന് ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഏറെ നാളായി തെരുവുകളിലൂടെ നടന്ന് ഭിക്ഷ യാചിച്ചാണ് ഇവർ ജീവിക്കുന്നത്. ദിവ്യാംഗനായ ഭർത്താവിനോടൊപ്പമാണ് ഇവർ ഭിക്ഷാടനം നടത്തിയിരുന്നത്. എന്നാൽ അടുത്തിടെ ഭർത്താവ് മരിച്ചു. ഇതോടെ ഇവർ ജഗന്നാഥ ക്ഷേത്രത്തിന് മുന്നിൽ ഇരുന്ന് ഭിക്ഷാടനം നടത്താൻ ആരംഭിച്ചു. തുടർന്ന് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ ഇവർ ദത്തെടുത്തു. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരുടെ സഹായത്തോടെയാണ് ഇവർ ജീവിക്കുന്നത്.

ഏറെ കാലമായി ജഗന്നാഥ ക്ഷേത്രത്തിലേക്ക് എന്തെങ്കിലും സംഭാവന നൽകണമെന്ന് ചിന്തിക്കുന്നു എന്ന് തുല പറഞ്ഞു. ഇതിനായി പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ച് പണം സ്വരൂപീച്ച് വച്ചു. ക്ഷേത്രത്തിന്റെ നവീകരണത്തിനായി ഒരു ലക്ഷം രൂപ കൂടി ആവശ്യമുണ്ടെന്ന് അറിഞ്ഞതോടെയാണ് ഈ പണം ജഗന്നാഥന് നൽകാൻ ഭക്ത തീരുമാനിച്ചത്.

ജഗന്നാഥനാണ് തന്നെ സംരക്ഷിക്കുന്നതെന്നും അദ്ദേഹത്തോട് താൻ എന്നും കടപ്പെട്ടിരിക്കുമെന്നും തുല പറഞ്ഞു. ” ജീവീതത്തിന്റെ അവസാന പാദത്തിലാണ് ഇപ്പോഴുള്ളത്. ഈ പണം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്ന് തോന്നി. അതിനാലാണ് ഇത് ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നത്. ഈ ഭൂമിയിലെ എന്റെ ജീവിതത്തിന്റെ ലക്ഷ്യം അവസാനിച്ചിരിക്കുകയാണ്. ജഗന്നാഥന് വേണ്ടി സേവനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്” എന്നും വൃദ്ധയായ സ്ത്രീ പറഞ്ഞു.

ഒരു പാവപ്പെട്ട സ്ത്രീയിൽ നിന്നും സംഭാവന സ്വീകരിക്കാൻ ആദ്യം ക്ഷേത്രഭരണാധികാരികൾ മടിച്ചെങ്കിലും അവരുടെ നിർബന്ധത്തെ തുടർന്ന് സമ്മതിക്കുകയായിരുന്നു. ” പണം സംഭാവന നൽകാനായി അവർ എന്നെ സമീപിച്ചപ്പോൾ ഞാൻ ഒന്ന് മടിച്ചു. എന്നാൽ അവർ നിർബന്ധിക്കുകയും ഒടുവിൽ ധനു സംക്രാന്തി ദിനത്തിൽ കമ്മിറ്റി പണം സ്വീകരിക്കുകയും ചെയ്തു” എന്ന് ക്ഷേത്രം ഭാരവാഹി പറഞ്ഞു.

Tags: puri jagannatha temple
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies