ലാലേട്ടന്റെ മനസ് മെസ്സിക്കൊപ്പമോ? കലാശപ്പോര് കാണാനെത്തി മോഹൻലാൽ; ഫൈനൽ മത്സരത്തെക്കുറിച്ച് നടന്റെ വാക്കുകൾ ഇങ്ങനെ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാലേട്ടന്റെ മനസ് മെസ്സിക്കൊപ്പമോ? കലാശപ്പോര് കാണാനെത്തി മോഹൻലാൽ; ഫൈനൽ മത്സരത്തെക്കുറിച്ച് നടന്റെ വാക്കുകൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 03:15 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: അർജന്റീന – ഫ്രാൻസ് ലോകകപ്പ് ഫൈനൽ കാണാനായി നടൻ മോഹൻലാലും ഖത്തറിൽ. ഫൈനൽ കാണാൻ പോകുന്നതിന്റെ ആകാംക്ഷയിലാണെന്നും ആരു ജയിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

”ഖത്തർ വളരെ മനോഹരമായാണ് ലോകകപ്പ് സംഘടിപ്പിച്ചത്. നിരവധി മലയാളികൾ ഇത്തവണ ഫൈനൽ കാണാനുണ്ട്. ഇവിടെയെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷം.  വലിയൊരു ഇവന്റ് ആണിത്. മുമ്പും ഇതിന്റെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ ലോകകപ്പ് കാണാൻ ഏറെ ദൂരം സഞ്ചരിച്ചാണ് ഇവിടെയെത്തിയത്.  മൊറോക്കയിൽ നിന്നാണ് ദോഹയിലേക്ക് വന്നത്. ഫൈനൽ കണ്ടതിന് ശേഷം തിരിച്ചുപോകും. ഇപ്പോൾ വലിയ ആകാംക്ഷയിലാണ്. ആരാണ് ജയിക്കുക എന്നൊന്നും പ്രവചിക്കാൻ സാധ്യമല്ല. ഇതൊരു ഗെയിമാണ്. പല ഇതിഹാസ താരങ്ങളുടെയും അവസാന ലോകകപ്പ് ആണെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ ഫുട്‌ബോൾ നിലനിൽക്കുന്ന കാലത്തോളം മെസിയും റൊണാൾഡോയുമെല്ലാം ജനങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടാകും. ഇന്നത്തെ മത്സരത്തിൽ ആരുടെയും പക്ഷം പിടിക്കുന്നില്ല. അവസാന 50 സെക്കൻഡിൽ പോലും എന്തും സംഭവിക്കാം. അത്രയും സസ്‌പെൻസ് നിറഞ്ഞ ഒരു ഗെയിം കാണുന്ന ത്രില്ലിലാണ്. ” മോഹൻലാൽ പറഞ്ഞു.

ഇന്ത്യൻ സമയം രാത്രി 8.30ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത്. കിരീട നേട്ടത്തിനായി മുൻ ചാമ്പ്യൻമാരായ അർജന്റീനയും നിലവിലെ ജേതാക്കളായ ഫ്രാൻസും ഫൈനലിൽ ഏറ്റുമുട്ടും. 80,000ത്തിലധികം പേർക്ക് കളി കാണാനുള്ള അവസരം ലുസൈൽ സ്റ്റേഡിയത്തിലുണ്ടാകും. കലാശപ്പോരിന് നേർസാക്ഷിയാകാൻ ഏകദേശം അരലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് കണക്ക്.

Tags: dohaFIFA2022mohanlal
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies