കൊറോണയ്ക്ക് ശേഷം എഴുതാനും വായിക്കാനും മറന്നു; മാറ്റത്തെക്കുറിച്ച് അദ്ധ്യാപകർ; സർവേ റിപ്പോർട്ട് പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണയ്‌ക്ക് ശേഷം എഴുതാനും വായിക്കാനും മറന്നു; മാറ്റത്തെക്കുറിച്ച് അദ്ധ്യാപകർ; സർവേ റിപ്പോർട്ട് പുറത്ത്

School Sudents Forgot To Read And Write After Covid

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 04:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണയ്‌ക്ക് ശേഷം സ്‌കൂൾ വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും മറന്നുവെന്ന് റിപ്പോർട്ട്. ഝാർഖണ്ഡിലെ 138 സ്‌കൂളുകളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സംസ്ഥാനത്തെ വിവിധ എൽപി, യുപി സ്‌കൂളുകളാണ് സർവേയ്‌ക്ക് വിധേയമാക്കിയത്. ഭൂരിഭാഗം സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പഠിച്ചത് മറന്നുവെന്നാണ് അദ്ധ്യാപകർ പറയുന്നത്. 2022 ഫെബ്രുവരിയിൽ സ്‌കൂളുകൾ പുനരാരംഭിച്ചത് മുതലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊറോണ മഹാമാരിക്ക് ശേഷം സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ നിരക്ക് കുറവാണെന്നും അദ്ധ്യാപകർ പറയുന്നു. അദ്ധ്യാപകരുടെ സാന്നിധ്യത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജ്ഞാൻ വിജ്ഞാൻ സമിതി ഝാർഖണ്ഡ് ആണ് ഇത്തരത്തിൽ ഒരു സർവേ നടത്തിയത്. സർക്കാർ സ്‌കൂളുകളാണ് സർവേയ്‌ക്ക് വിധേയമാക്കിയത്. 50 ശതമാനം വിദ്യാർത്ഥികളും പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതൽ ഏകദേശം രണ്ട് വർഷത്തോളം ഝാർഖണ്ഡിലെ സ്‌കൂളുകൾ അടച്ചിട്ടിരുന്നു. ഇത്രയും നീണ്ട കാലം സ്കൂളുകൾ ഓഫ് ലൈൻ ക്ലാസ് നൽകാതിരുന്നതാണ് മാറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.

138 സ്‌കൂളുകളിൽ 20 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരദ്ധ്യാപകൻ മാത്രമാണുള്ളത്. ഇത്തരം സ്‌കൂളുകളിലെ 90 ശതമാനം വിദ്യാർത്ഥികളും ദളിതരും വനവാസി വിഭാഗക്കാരുമാണ്. സർവേയുടെ ഭാഗമായവയിൽ ഭൂരിഭാഗം പ്രൈമറി സ്കൂളുകളിലും ക്ലാസുകളെ വേർതിരിക്കാൻ ചുമരുകളില്ല. 64 ശതമാനം സ്‌കൂളുകളിലും കളിക്കാൻ ഗ്രൗണ്ട് ഇല്ല. 37 ശതമാനം സ്‌കൂളുകളിലും ലൈബ്രറി പുസ്തകങ്ങളും ലഭ്യമല്ല. ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഫണ്ട് പോലും കൃത്യമായി ലഭിക്കുന്നില്ലെന്നും അദ്ധ്യാപകർ പറയുന്നു. മിക്ക സ്‌കൂളുകളിലും ആഴ്ചയിൽ രണ്ടുതവണ കുട്ടികൾക്ക് മുട്ട വിതരണം ചെയ്യണമെന്നത് നടപ്പിലാക്കുന്നില്ലെന്നും അദ്ധ്യാപകർ പ്രതികരിച്ചു. 8നും 11നും ഇടയിൽ പ്രായമുള്ള ഝാർഖണ്ഡിലെ പകുതി കുട്ടികൾക്കും ലളിതമായ ഖണ്ഡിക പോലും വായിക്കാൻ സാധിക്കില്ലെന്നാണ് 2011ൽ പുറത്തുവിട്ട എഎസ്ഇആർ റിപ്പോർട്ടിൽ  വ്യക്തമാക്കുന്നത്.

Tags: covidjharkhandschoolForgot
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies