നടി മഞ്ജു വാര്യർ പാടിയെന്ന് ‘പറയപ്പെടുന്ന’ ഗാനത്തിൽ താരത്തിന്റെ ശബ്ദം കേൾക്കാതായതോടെ സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു ഉടലെടുത്തത്. ഒടുവിൽ ട്രോളുകളോടും പരിഹാസങ്ങളോടും നേരിട്ട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി.
ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച തമിഴ് ചിത്രമായ തുണിവിലാണ് മഞ്ജു വാര്യർ പിന്നണി ഗായികയായത്. കാസേ താൻ കടവുളടാ എന്ന ഗാനം പാടുന്നതിന്റെ ദൃശ്യങ്ങൾ മഞ്ജു വാര്യർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവക്കുകയും ചെയ്തിരുന്നു. ഗാനം ആലപിക്കുന്ന രംഗങ്ങളായിരുന്നു നടി പോസ്റ്റ് ചെയ്തത്. അത്യധികം ആകാംക്ഷയിലാണെന്നും അവർ പോസ്റ്റിൽ കുറിച്ചു. ഒടുവിൽ പാട്ടിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ മഞ്ജു വാര്യർ നേരിട്ടത് വലിയ പരിഹാസവും വിമർശനവുമായിരുന്നു.
😂😂 #KasethanKaduvalada #Thunivu pic.twitter.com/oLDV0GODXF
— Troll Cinema ( TC ) (@Troll_Cinema) December 18, 2022
ഗാനരചയിതാവ് വൈശാഖ്, സംഗീത സംവിധായകൻ ജിബ്രാൻ എന്നിവരുടെ ശബ്ദങ്ങൾ പാട്ടിൽ കേൾക്കാമെങ്കിലും ഒപ്പം പാടിയെന്ന് പറയപ്പെടുന്ന മഞ്ജുവിന്റെ ശബ്ദം ആർക്കും കേൾക്കാൻ കഴിഞ്ഞില്ല. മൂന്ന് ഗായകരുണ്ടെന്ന് പറഞ്ഞിട്ട് രണ്ട് ഗായകരുടെ ശബ്ദം മാത്രം പുറത്തുവന്നതോടെ പരിഹാസവും വിമർശനവും ട്രോളുകളും ആരംഭിച്ചു. പാട്ടിന്റെ ഭാഗമായി എന്ന് പറയുന്ന മഞ്ജു വാര്യരുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയാണ് പലരും വിമർശിച്ചിരുന്നത്.
സംഗതി ചെറിയ വിവാദത്തിലേക്ക് അടുക്കുന്നുവെന്ന് തോന്നിയതോടെ വിശദീകരണവുമായി മഞ്ജു വാര്യർ തന്നെയെത്തി. തുണിവിൽ താൻ പാടിയ പാട്ടിന്റെ ലിറിക്കൽ വീഡിയോ എത്തിയിട്ടുണ്ട്. ഗാനത്തിൽ തന്റെ ശബ്ദം എവിടെയെന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധയ്‌ക്ക്, ആരും വിഷമിക്കേണ്ട. അത് വീഡിയോയ്‌ക്ക് വേണ്ടിയാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ട്രോളുകൾ ആസ്വദിച്ചു. സ്‌നേഹം മാത്രം.. ഇതായിരുന്നു മഞ്ജു വാര്യർ ട്വിറ്ററിൽ കുറിച്ചത്.
https://twitter.com/ManjuWarrier4/status/1604448717268193280?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604448717268193280%7Ctwgr%5E17ecc6a5ffc69b79499911bed42f6079ff176c30%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fmanju-warrier-gets-trolled-for-ajith-s-kasethan-kadavulada-from-thunivu-1.8147270
തുണിവ് എന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായാണ് മഞ്ജു വാര്യർ എത്തുന്നത്. എച്ച് വിനോദാണ് സംവിധായകൻ. 2023 ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക.















