‘എനിക്ക് ഗുരുവായൂരപ്പനെ കാണണം.. അയ്യപ്പനെ കണ്ടിട്ട് കൃഷ്ണനെ കാണാം..‘: മാളികപ്പുറത്തിന്റെ വിശേഷങ്ങളുമായി അഭിലാഷ് പിള്ളയും ദേവനന്ദയും- Malikappuram Movie
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എനിക്ക് ഗുരുവായൂരപ്പനെ കാണണം.. അയ്യപ്പനെ കണ്ടിട്ട് കൃഷ്ണനെ കാണാം..‘: മാളികപ്പുറത്തിന്റെ വിശേഷങ്ങളുമായി അഭിലാഷ് പിള്ളയും ദേവനന്ദയും- Malikappuram Movie

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 09:47 pm IST
FacebookTwitterWhatsAppTelegram

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ വിശേഷങ്ങളുമായി ചിത്രത്തിൽ കുഞ്ഞ് മാളികപ്പുറമായി വേഷമിട്ട ബാലതാരം ദേവനന്ദയും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും. ഇരുവരും ചിത്രത്തിന്റെ വിശേഷങ്ങൾ പരസ്പരം സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാകുകയാണ്. അഭിലാഷ് പിള്ളയാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഗംഭീരമായ ഫൈറ്റും ഡാൻസുമായി മാളികപ്പുറം ഈ മാസം തിയേറ്ററിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ഇരുവരും. ഉണ്ണി മുകുന്ദന്റെ തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ഇരുവരും പറയുന്നു. ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവർത്തകരെയും പരിചയപ്പെടുത്തുന്ന വീഡിയോ ആരാധകർ ഏറ്റെടുക്കുകയാണ്.

വീഡിയോ: https://www.facebook.com/abhilash.pillai.50999/posts/pfbid0XXUSP2jEJD4HYTUW6rN5gVET7rZMHNmNVFkfeCYy9B9QzYZ9YtQPBpeNUtb7qSxJl

തന്റെ സൂപ്പർ ഹീറോ ആയ അയ്യപ്പനെ കാണാൻ യാത്ര തിരിക്കുന്ന ഒരു എട്ട് വയസ്സുകാരിയുടെ കഥയാണ് മാളികപ്പുറം പറയുന്നത്. അടുത്തയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും മമ്മൂട്ടി അവതരിപ്പിച്ച പുരാവൃത്ത വീഡിയോക്കും വീഡിയോ സോംഗിനും വലിയ സ്വീകാര്യതയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. അയ്യപ്പഭക്തർക്കുള്ള തന്റെ സമർപ്പണമാണ് ഈ ചിത്രമെന്ന് ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചിരുന്നു.

നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറത്തിന്റെ സംവിധായകൻ. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നമ്പൂതിരിയാണ്.

പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവർ എന്നിവയ്‌ക്ക് ശേഷം അഭിലാഷ് പിള്ള രചന നിർവഹിക്കുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനൊപ്പം ദേവനന്ദ, ശ്രീപദ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമ്മൻ, സന്ദീപ് രാജ്, ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയ്, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയ, വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും രഞ്ജിൻ രാജ് നിർവഹിച്ചിരിക്കുന്നു. സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കലാസംവിധാനം സുരേഷ് കൊല്ലം.

Tags: Unni MukundanDEVANANDAMalikappuramAbhilash Pillai
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies