പല്ലുപുളിപ്പ് അലട്ടുന്നുവോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പല്ലുപുളിപ്പ് അലട്ടുന്നുവോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 10:46 pm IST
FacebookTwitterWhatsAppTelegram

ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന ദന്ത പ്രശ്‌നമാണ് പല്ലുപുളിപ്പ്. പണ്ട് പ്രായമായവരിൽ മാത്രമാണ് ഈ പ്രശ്‌നം കണ്ടിരുന്നത് എങ്കിൽ ഇന്ന് യുവതലമുറയിലും ഈ പ്രശ്‌നം വ്യാപകമാണ്. ജീവിത ശൈലിയിലും ഭക്ഷണ കാര്യങ്ങളിലുമെല്ലാം തന്നെ വന്ന മാറ്റമാണ് ഇതിനുള്ള പ്രധാന കാരണം എന്ന് വേണമെങ്കിൽ പറയാം. അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ പല്ലുപുളിപ്പ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാവുന്നത് ആണ്.

നമ്മുടെ പല്ലുകൾക്ക് കരുത്തും സംരക്ഷണവും നൽകുന്നത് ഇനാമലാണ്. ഇതിനുണ്ടാകുന്ന തകരാറുകളാണ് പ്രധാനമായും ദന്തരോഗങ്ങൾക്ക് കാരണമാകുന്നത്. പല്ലിൽ നിന്നും ഇനാമൽ നഷ്ടമാകുമ്പോഴാണ് നമുക്ക് പല്ലുപുളിപ്പ് അനുഭവപ്പെടുന്നത്. ഇനാമൽ നഷ്ടപ്പെടുന്നതോടെ നമ്മുടെ പല്ലിന്റെ ആരോഗ്യവും ബലവും നഷ്ടപ്പെടുന്നു. ക്രമേണ പല്ല് കേടുവരുന്നതിലേക്കും കൊഴിഞ്ഞോ, പൊട്ടിയോ പോകുന്നതിലേക്കും ഇത് നയിക്കും. ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ പല്ലുകൾ സംരക്ഷിക്കാൻ നമുക്ക് കഴിയും.

ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ഐസ്‌ക്രീം എന്നിവ പൂർണമായി ഒഴിവാക്കുന്നത് നന്നായിരിക്കും. നാരങ്ങ, ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് പല്ലുകളിലെ ഇനാമൽ അതിവേഗം നശിക്കുന്നതിന് കാരണമാകുന്നു. ഇത് വഴി പല്ല് വേഗത്തിൽ കേടുവരുകയും, ഇളകി പോകുകയും ചെയ്യുന്നു. സോഫ്റ്റ് ഡ്രിംങ്ക്‌സ്, ഐസ്‌ക്രീം എന്നിവയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയും മറ്റ് രാസവസ്തുക്കളും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.

പല്ലുപുളിപ്പ് ഉള്ളവർ ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോഴും പേസ്റ്റ് തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. പല്ലുപുളിപ്പ് ഉള്ളവർ നൈലോൺ നാരുള്ള ബ്രഷുകൾ വേണം ഉപയോഗിക്കാൻ . കട്ടിയുള്ള നാരുകൾ ഉള്ള ബ്രഷ് ഉപയോഗിക്കുന്നത് പല്ലിൽ നിന്നും കൂടുതൽ ഇനാമൽ നഷ്ടപ്പെടുന്നതിലേക്ക് വഴിവയ്‌ക്കും. ബലം പ്രയോഗിച്ച് പല്ലു തേയ്‌ക്കുന്നതും ഒഴിവാക്കണം. പല്ലുപുളിപ്പുള്ളവർ ഡിസെൻസിറ്റൈസിംഗ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വേണം പല്ലു തേയ്‌ക്കാൻ. ഇത് പല്ലുപുളിപ്പിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സഹായിക്കും.

എല്ലായ്‌പ്പോഴും വായ വൃത്തിയായി സൂക്ഷിക്കുന്നവരെ ദന്തരോഗം അലട്ടാറില്ല. അതിനാൽ വായ എല്ലായ്‌പ്പോഴും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത പല്ലുകളും വായയും കീടാണുക്കളുടെ കേന്ദ്രമാണ്. അതിനാൽ എന്ത് ഭക്ഷണം കഴിച്ചതിന് ശേഷവും വായ നന്നായി കഴുകുക. ദിവസവും രണ്ട് നേരം പല്ല് തേയ്‌ക്കുന്നതും നല്ലതാണ്. കൃത്യമായ ഇടവേളകളിൽ പല്ല് പരിശോധിക്കുന്നത് നല്ലതായിരിക്കും.

Tags: teeth
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies