കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാന യാത്രികനിൽ നിന്നും അരക്കിലോയിലധികം സ്വർണം പിടികൂടി. സംഭവത്തിൽ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. 650.5 ഗ്രാം സ്വർണമായിരുന്നു ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം മിശ്രിതമാക്കിയ ശേഷം ക്യാപ്സൂളുകൾ ആക്കിയായിരുന്നു ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇത് കണ്ടെത്തുകയായിരുന്നു.
ഷാർജയിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ആണ് അബ്ദുൾ ഷബീർ എത്തിയത്. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് 34.25 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി.
Comments