ആയുർവേദ കോളജിൽ പരീക്ഷയിൽ തോറ്റവർക്കും ബിരുദം: മുഖ്യമന്ത്രിയും കൂട്ടരും ഗവർണറെ എതിർക്കുന്നതിന്റെ കാരണം ഇതാണെന്ന് കെ.സുരേന്ദ്രൻ; ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായെന്നും വിമർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആയുർവേദ കോളജിൽ പരീക്ഷയിൽ തോറ്റവർക്കും ബിരുദം: മുഖ്യമന്ത്രിയും കൂട്ടരും ഗവർണറെ എതിർക്കുന്നതിന്റെ കാരണം ഇതാണെന്ന് കെ.സുരേന്ദ്രൻ; ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 04:27 pm IST
k-surendran
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഗവ. ആയുർവേദ കോളജിൽ പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകിയ സംഭവത്തിൽ ആരോഗ്യ സർവ്വകലാശാലയെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായതു കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

എസ്എഫ്‌ഐ നേതൃത്വം നൽകിയ പട്ടിക അനുസരിച്ചാണ് ബിരുദം നൽകിയതെന്ന കോളേജിന്റെ വാദം ലജ്ജാകരമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും നിയന്ത്രണത്തിലാണെന്നതിന്റെ ഉദാഹരണമാണ് ആയുർവേദ കോളേജിന്റെ മറവിൽ നടന്ന സംഭവം. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളെ എതിർക്കുന്നതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും സർക്കാരും എതിർക്കുന്നത്.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് അഴിമതിയും സ്വജനപക്ഷപാതവും മാർകിസ്റ്റ് വൽക്കരണവുമാണ് നടക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങിയത് കൊണ്ട് കാര്യമില്ല. കുറ്റക്കാർക്കെതിരെ നടപടിയാണ് വേണ്ടത്. ഭരിക്കുന്ന സർക്കാർ നേരിട്ട് നടത്തുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം തെളിയുകയുള്ളൂ. ആരോഗ്യവകുപ്പും ആരോഗ്യ സർവ്വകലാശാലയും കോളജ് അധികൃതരും ചേർന്ന് നടത്തിയ അഴിമതിയാണിതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

എസ്എഫ്‌ഐ നേതൃത്വം നൽകുന്ന ഹൗസ് സർജന്റ്‌സ് അസോസിയേഷൻ ആണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആയിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കോളജ് പ്രിൻസിപ്പൽ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രിയും നിർദ്ദേശം നൽകിയിരുന്നു.

Tags: BJPK Surendranകെ. സുരേന്ദ്രൻഎസ്എഫ്ഐ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies