‘ഒരു കുടുംബത്തിന് വേണ്ടി നിയമം മാറ്റുന്ന കാലം കഴിഞ്ഞു, ജനങ്ങളുടെ ജീവനാണ് വലുത്, കൊറോണ വ്യാപനം നിയന്ത്രിക്കുക എന്നത് സർക്കാരിന്റെ ചുമതല‘: കോൺഗ്രസിന് മറുപടിയുമായി കേന്ദ്രം- Centre against Congress on Covid Negligence
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒരു കുടുംബത്തിന് വേണ്ടി നിയമം മാറ്റുന്ന കാലം കഴിഞ്ഞു, ജനങ്ങളുടെ ജീവനാണ് വലുത്, കൊറോണ വ്യാപനം നിയന്ത്രിക്കുക എന്നത് സർക്കാരിന്റെ ചുമതല‘: കോൺഗ്രസിന് മറുപടിയുമായി കേന്ദ്രം- Centre against Congress on Covid Negligence

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 06:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലും മറ്റ് ലോകരാജ്യങ്ങളിലും കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നീക്കവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ ജനങ്ങളോട് അഭ്യർത്ഥിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കാണിച്ച് കേന്ദ്ര സർക്കാർ കത്തയച്ചു.

ഇതിനോട് വളരെ മോശമായ രീതിയിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചപ്പോൾ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ലല്ലോ എന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. യാത്രയെ പേടിച്ചാണ് ബിജെപി അതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

കോൺഗ്രസിന്റെ ആരോപണം ശുദ്ധ അസംബന്ധമാണ് എന്നാണ് ബിജെപി നേതാക്കൾ മറുപടി നൽകുന്നത്. തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉള്ള കൊറോണ സാഹചര്യമല്ല ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസങ്ങളിലാണ് ചൈനയിൽ ഉൾപ്പെടെ കൊറോണ വ്യാപനം രൂക്ഷമായത്. വ്യാപന ശേഷിയും തീവ്രതയും കൂടിയ രോഗബാധയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അൽപ്പമെങ്കിലും സാമാന്യ ബോധവും വിവേകവുമുണ്ടെങ്കിൽ കോൺഗ്രസ് നേതാക്കൾ ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറില്ലെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദപരമായ പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ രംഗത്തെത്തി. ഒരു കുടുംബത്തിന് വേണ്ടി നിയമങ്ങൾ മാറ്റുന്ന കാലം കഴിഞ്ഞു. രാജ്യത്തെ കൊറോണ വ്യാപനത്തിൽ നിന്നും രക്ഷിക്കുക എന്നത് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ തന്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത നിരവധി പേർക്ക് കൊറോണ വൈറസ് ബാധയുണ്ടായതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ വ്യാപനം വീണ്ടും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. യാത്രയിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണം. വാക്സിൻ സ്വീകരിച്ചവരെ മാത്രമേ യാത്രയിൽ പങ്കെടുക്കാൻ അനുവദിക്കാവൂ എന്നും മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ പൊതുജന താത്പര്യം മുൻനിർത്തി ഭാരത് ജോഡോ യാത്ര നിർത്തി വെക്കണമെന്നും കേന്ദ്ര മന്ത്രി അഭ്യർത്ഥിച്ചിരുന്നു.

Tags: COVID-19CongressBJPmansukh mandavyaRahul Gandhi
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies