ജയ്പൂർ: രാജസ്ഥാനിൽ ഹിന്ദു സന്യാസിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കൊന്ന് കഷ്ണങ്ങളാക്കി. ധോൽപൂരിലെ കാഞ്ചനപൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കാഞ്ചനപൂരിലെ പ്രധാന ക്ഷേത്രമായ മാത മന്ദിറിലെ പൂജാരിയെയാണ് അജ്ഞാത സംഘം കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. ഇന്നലെ രാവിലെ ചോരപുരണ്ട പ്ലാസ്റ്റിക് കവറുകൾ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി പ്ലാസ്റ്റിക് കവറുകൾ തുറന്നപ്പോൾ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് പൂജാരിയാണെന്നും വ്യക്തമായി
മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇസ്ലാമിക വിശ്വാസിയായിരുന്ന അദ്ദേഹം ഹിന്ദു മതത്തിൽ ആകൃഷ്ടനായി സനാതന ധർമ്മം സ്വീകരിക്കുകയായിരുന്നു. പിന്നീട് സന്യാസ ജീവിതം ആരംഭിച്ച അദ്ദേഹം ക്ഷേത്രത്തിലെ പൂജാരിയുമായി. ഇതിന് ശേഷം അദ്ദേഹത്തിന് മതതീവ്രവാദികളിൽ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
Comments