'സ്വാമി ശരണം'; മാളികപ്പുറത്തിന് ക്ലീൻ 'U' സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തിയറ്ററുകളിലേയ്ക്ക്
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്വാമി ശരണം’; മാളികപ്പുറത്തിന് ക്ലീൻ ‘U’ സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തിയറ്ററുകളിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 02:57 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന മാളികപ്പുറം. പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ​ഗംഭീര ട്രെയിലറും ​ഗാനവും പുറത്തിറങ്ങിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. സിനിമയുടെ റിലീസ് തീയതി അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ സെൻസറിം​ഗ് കഴിഞ്ഞു എന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ക്ലീൻ യു സർട്ടിഫിക്കറ്റാണ് മാളികപ്പുറത്തിന് ലഭിച്ചിരിക്കുന്നത്.

‘ഈ സിനിമ നിങ്ങളിലേയ്‌ക്ക് എത്തിക്കാൻ ഇനിയും എനിക്ക് കാത്തിരിക്കാൻ കഴിയില്ല’ എന്ന അടികുറിപ്പോടെ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ തന്നെ പങ്കുവെച്ചു. താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകർ കമന്റുമായി എത്തിയിരിക്കുകയാണ്. ‘ഇനിയും കാത്തിരിക്കാൻ ക്ഷമയില്ല, റിലീസ് തീയതി പ്രഖ്യാപിക്കുമോ’ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ‘മാളികപ്പുറം തനിക്ക് ഒരു സിനിമ മാത്രമല്ല നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയറ്ററിൽ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം’ എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു.

എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം. ഉണ്ണിമുകുന്ദനൊപ്പം ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു ശശി ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tags: Unni Mukundanmaalikappuram
Share
Tweet
SendShare

More News from this section

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

Latest News

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies