തിരുവനന്തപുരം: ഉള്ളൂരിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഉള്ളൂർ കൊല്ലംവിള സ്വദേശി അരുൺ എന്ന അബിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കൊല്ലംവിള പാലത്തിന് സമീപം കടയിൽ പാൽ വാങ്ങാനെത്തിയ വയോധികയെയാണ് അബി വെട്ടിയത്. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ വയോധിക മെഡിക്കൽ കോളേജേ് ആശുപത്രിയിൽ ചികിത്സയിലാണ്.
മെഡിക്കൽ കോളേജ് ഇൻസ്പെകടറുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments