പാലക്കാട്: അട്ടപ്പാടിയിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. മാവുംകുണ്ട് സ്വദേശി നഞ്ചൻ (50) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൃഷിയിടത്തിലേക്ക് പോയ നഞ്ചനെ പിന്നീട് കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. പാറവളവിന് സമീപത്തെ കൃഷിയിടത്തിൽ വാഴയ്ക്ക് വെള്ളം നനയ്ക്കാൻ പോയതായിരുന്നു നഞ്ചൻ. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു നഞ്ചന്റെ മൃതദേഹം കണ്ടത്.
രാവിലെ തൊട്ടടുത്ത കൃഷിയിടത്തിൽ ഉള്ളയാളാണ് നഞ്ചനെ മരിച്ച നിലയിൽ കണ്ടത്. ഉടനെ വിവരം ബന്ധുക്കളെയും, പോലീസിനെയും അറിയിക്കുകയായിരുന്നു.
Comments