മരണക്കെണിയായി റോഡരികിലെ കേബിളുകൾ; അപകടങ്ങൾ പതിവ്; നടപടിയെടുക്കാൻ വിമുഖത തുടർന്ന് കൊച്ചി കോർപ്പറേഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരണക്കെണിയായി റോഡരികിലെ കേബിളുകൾ; അപകടങ്ങൾ പതിവ്; നടപടിയെടുക്കാൻ വിമുഖത തുടർന്ന് കൊച്ചി കോർപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2022, 06:45 am IST
FacebookTwitterWhatsAppTelegram

എറണാകുളം: യാത്രക്കാരുടെ ജീവന് പുല്ലുവില നൽകി കൊച്ചി നഗരം കേബിൾ കുരുക്കിലാകുമ്പോഴും നടപടികളെടുക്കാൻ വിമുഖത തുടർന്ന് കോർപ്പറേഷൻ. നിരവധി പരാതികൾ ലഭിച്ചിട്ടും അനധികൃതമായി വലിച്ച കേബിളുകൾ കൊച്ചി കോർപ്പറേഷൻ നീക്കാത്തതാണ് ആവർത്തിക്കുന്ന അപകടങ്ങൾക്ക് കാരണം.
എറണാകുളം ലായം റോഡിൽ താഴ്ന്ന് കിടന്ന കേബിളിൽ കഴുത്ത് കുരുങ്ങി കഴിഞ്ഞ ദിവസവും ഇരുചക്രവാഹനയാത്രക്കാരന് പരിക്കേറ്റിരുന്നു.

എറണാകുളം സൗത്ത് മഹാകവി ജി റോഡിൽ താമസിക്കുന്ന എ ബി സാബുവായിരുന്നു ആവർത്തിക്കുന്ന അലംബാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇര. ലായം റോഡിൽ റോഡിന് കുറുകെ താഴ്ന്ന് നിന്ന കേബിൾ കഴുത്തിൽ കുരുങ്ങിയായിരുന്നു കോൺട്രാക്ടറായ എ ബി സാബുവിനും, ഭാര്യ സിന്ധുവിനും പരിക്കേറ്റത്. കഴുത്തിൽ വലിഞ്ഞ് മുറുകിയ നിലയിലായിരുന്നു കേബിൾ. ഇത്തരത്തിലുള്ള കേബിളുകളെ കുറിച്ച് പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. കേബിളുകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല.

കഴിഞ്ഞ ജൂണിൽ കാക്കനാട് വച്ച് കഴുത്തിൽ കേബിൾ കുരുങ്ങി ബൈക്കോടിച്ച അലൻ എന്ന യുവാവ് മരിച്ചിരുന്നു. കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ ജനം ടി വി വാർത്തയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.

Tags: Kochicorporationcable
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies