തിരുവനന്തപുരം: അനധികൃത നിയമന കത്ത് വിവാദത്തിൽ കേസ് തള്ളണമെന്ന കോർപ്പറേഷന്റെ ആവശ്യം തള്ളി തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന് മുന്നിലുള്ള കേസ് തള്ളണമെന്ന കോർപ്പറേഷൻ സെക്രട്ടറിയുടെ ആവശ്യമാണ് ഓംബുഡ്സ്മാൻ തള്ളിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് ആണ് മേയർക്കെതിരെ ഹർജി നൽകിയത്. സുധീർഷാ നൽകിയ ഹർജി ഹൈക്കോടതി തള്ളിയ ഹർജിയിൽ നിന്ന് വ്യത്യസ്തമാണെന്ന് ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. കേസിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ പ്രതി ചേർക്കണമെന്ന ഹർജിക്കാരന്റെ ആവശ്യവും പരിശോധിക്കും. ഫെബ്രുവരി 22നാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്.
Comments