ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ട്വിറ്റർ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ മുതലാണ് ട്വിറ്റർ ഉപയോക്താക്കൾ പ്രശ്നം നേരിട്ടത്. ട്വിറ്ററിന്റെ വെബ് വേർഷനിലാണ് തകരാർ സംഭവിച്ചത്. നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നില്ലെന്നും ട്വീറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നും ഉപയോക്താക്കൾ പരാതിപ്പെട്ടു.
രാവിലെ 6.05 മുതലാണ് പ്രശ്നം ആരംഭിച്ചത്. തകരാർ നേരിടുന്നത് സംബന്ധിച്ച പരാതികളുമായി ഏകദേശം പതിനായിരത്തോളം ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ എത്തി. ഇന്ത്യയിലുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്വിറ്റർ സേവനത്തിൽ തകരാർ സംഭവിച്ചുവെന്നാണ് വിവരം. രാവിലെ 9.30ഓടെ ട്വിറ്റർ സേവനം പുനരാരംഭിച്ചിട്ടുണ്ട്.
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് മൈക്രോ ബ്ലോഗിങ് സൈറ്റിൽ തകരാർ നേരിടുന്നത്. അതേസമയം തകരാറിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാൻ ട്വിറ്റർ ഇതുവരെ തയ്യാറായിട്ടില്ല,
Comments