തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനയെന്ന് റിപ്പോർട്ട്. 3729 പോക്സോ കേസുകളാണ് സംസ്ഥാനത്ത് ഈ വർഷം ആകെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് 3559 ആയിരുന്നു. രണ്ട് വർഷമായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഉയരുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്.
ഈ വർഷം ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 475 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മലപ്പുറം ജില്ലയിൽ 450 കേസുകളും, എറണാകുളത്ത് 368 കേസുകളും കോഴിക്കോട് 350 കേസുകളും കൊല്ലത്ത് 322 കേസുകളും തൃശൂരിൽ 307 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പോക്സോ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് നിയമമെങ്കിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളും സംസ്ഥാനത്തുണ്ട്.
Comments