ന്യൂഡൽഹി : ഐസിയുവിൽ അത്യാസന്ന നിലയിൽ കഴിയുന്ന രോഗിയെ ‘അത്ഭുതങ്ങൾ’ ഉപയോഗിച്ച് സുഖപ്പെടുത്താൻ ശ്രമിച്ച ക്രിസ്ത്യൻ മതപ്രഭാഷകൻ സഞ്ജയ് ഗെയ്ൽ അറസ്റ്റിൽ . ഭാര്യ അശ്വിനിയ്ക്കായി തെരച്ചിൽ തുടരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ അത്പാടി ടൗണിലെ വരാദ് ആശുപത്രിയിലാണ് സംഭവം . ഐസിയുവിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സൊണാലി ശിവദാസ് എന്ന പതിനെട്ടുകാരിയെയാണ് അത്ഭുതങ്ങൾ കാട്ടി സുഖപ്പെടുത്താമെന്ന് സഞ്ജയും, ഭാര്യയും പറഞ്ഞത്.
ഇതിനായി ഐസിയുവിൽ കയറിയ രണ്ട് പേരും പെൺകുട്ടിയുടെ തലയിൽ കൈവച്ച് ഉറക്കെ പ്രാർത്ഥിക്കാൻ തുടങ്ങി . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . ഇവർ സൊണാലിയുടെ നെറ്റിയിൽ കൈ വച്ച് പ്രാർത്ഥിക്കുകയും, ശസ്ത്രക്രിയ ചെയ്യുന്നതായി നടിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് സമ്പത്ത് റാവു നാംദേവ് ധന് വാഡെയാണ് പരാതി നൽകിയത്. മാത്രമല്ല സഞ്ജയ് ഗെയ്ലിന്റെ സ്വത്തുക്കളെ പറ്റി അന്വേഷിക്കണമെന്ന് ബിജെപി എംഎൽഎ ഗോപിചന്ദ് പടാൽക്കർ ആവശ്യപ്പെട്ടു.
അറ്റ്പാടിയിൽ സഞ്ജയ് അനധികൃതമായി പള്ളി നിർമിച്ചിട്ടുണ്ടെന്നും നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നുണ്ടെന്നും ഗോപിചന്ദ് പടാൽക്കർ പറഞ്ഞു .സഞ്ജയ് കുടുംബത്തിന് നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും ഹോട്ടലുകളും , ഭൂമിയുണ്ടെന്നും ഗോപിചന്ദ് പടാൽക്കർ പറഞ്ഞു. അറ്റ്പാടി കോടതിയിൽ ഹാജരാക്കിയ സഞ്ജയ് ഗെയ്ലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Comments