ബുദ്ധിജീവി അല്ലാത്തതുകൊണ്ടാകാം മാളികപ്പുറം ഇഷ്ടമായെന്ന് നാദിർഷ; അഭിപ്രായത്തിൽ മതവും രാഷ്ട്രീയവും കൂട്ടിക്കിഴിക്കേണ്ടെന്നും പ്രതികരണം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബുദ്ധിജീവി അല്ലാത്തതുകൊണ്ടാകാം മാളികപ്പുറം ഇഷ്ടമായെന്ന് നാദിർഷ; അഭിപ്രായത്തിൽ മതവും രാഷ്‌ട്രീയവും കൂട്ടിക്കിഴിക്കേണ്ടെന്നും പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2022, 11:15 am IST
FacebookTwitterWhatsAppTelegram

മാളികപ്പുറം ചിത്രത്തിന്റെ തരംഗത്തിലാണ് സിനിമാപ്രേമികൾ. സോഷ്യൽ മീഡിയ മുഴുവൻ മാളികപ്പുറം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും തീയേറ്റർ അനുഭവങ്ങളുമാണ് മലയാളികൾ പങ്കുവയ്‌ക്കുന്നത്. കേവലം ഉണ്ണിമുകുന്ദൻ എന്ന നടന്റെ ആരാധകർ മാത്രമല്ല, സിനിമാപ്രേമികൾ ഒന്നടങ്കം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ഭക്തി മാത്രം പ്രതീക്ഷിച്ച് പോയവർക്ക് ത്രസിപ്പിക്കുന്ന എന്റർടെയ്‌നർ നൽകാൻ മാളികപ്പുറത്തിന് കഴിയുന്നുവെന്നാണ് റിവ്യൂകൾ സൂചിപ്പിക്കുന്നത്. സിനിമ കണ്ട അനുഭവം പങ്കുവച്ച് മറ്റ് നടൻമാരും സംവിധായകരും രാഷ്‌ട്രീയ പ്രമുഖർ പോലും രംഗത്തെത്തുകയാണ്. ഇതിനിടെയാണ് നടനും സംവിധായകനുമായ നാദിർഷായുടെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയാകുന്നത്.

ബുദ്ധിജീവികൾ അല്ലാത്തത് കൊണ്ടാകാം തനിക്കും ഒപ്പമുള്ള സുഹൃത്തുക്കൾക്കും മാളികപ്പുറം ചിത്രം നല്ല ഇഷ്ടമായെന്നാണ് നാദിർഷായുടെ പ്രതികരണം. ”’മാളികപ്പുറം’എന്ന സിനിമ ഇന്നലെ (30.12.22) ഇടപ്പള്ളി വനിത വിനീത തീയേറ്ററിൽ സെക്കൻറ് ഷോ കണ്ടു. ബുദ്ധിജീവികൾ അല്ലാത്തത് കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കൾക്കും നല്ല ഇഷ്ടമായി. റിയലി ഫീൽ ഗുഡ് മൂവീ (ഇതിൽ രാഷ്‌ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട. സിനിമ ഇഷ്ടപ്പെടുന്ന ഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാൽ മതി.)”ഇതായിരുന്നു നാദിർഷായുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന് താഴെ നാദിർഷായെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് എത്തുന്നത്. ഒരു പ്രത്യേക വിഭാഗക്കാരെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണ് നാദിർഷായുടെ പോസ്‌റ്റെന്നായിരുന്നു ഒരു കമന്റ്. എന്നാൽ ഏതൊരു കാര്യവും ചങ്കൂറ്റത്തോടെ പറയുന്നവനാണ് യഥാർത്ഥ കമ്യൂണിസ്റ്റ് എന്ന് നാദിർഷാ മറുപടി നൽകി. സിനിമ കണ്ടുനോക്കി ഇഷ്ടപ്പെട്ടാൽ നല്ലതാണെന്ന് പറയണം, ഇല്ലെങ്കിൽ കൊള്ളില്ലെന്ന് പറയണം, അതല്ലാതെ ജാതിയും മതവും രാഷ്‌ട്രീയവും സിനിമയിൽ കൂട്ടിക്കലർത്തേണ്ട കാര്യമില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം.

Tags: Unni MukundanMalikappuram
ShareTweetSendShare

More News from this section

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

Latest News

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies