പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ. നിരവധി പേരെ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശവാസിയുടെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വ്യാഴാഴ്ചയായിരുന്നു ചടങ്ങ്. നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. വയറിളക്കത്തെയും, ഛർദ്ദിയെയും തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. കൂട്ടത്തോടെ ആളുകൾ ആശുപത്രിയിൽ എത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാമോദിസ ചടങ്ങിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയെന്ന് വ്യക്തമായത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമാണ്. ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിംഗ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചത്.
Comments