സംവിധായകൻ ബേസിൽ ജോസഫും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജ് പുറത്തുവിട്ടു. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലാണ് താരങ്ങൾ ഒന്നിച്ചെത്തുന്നത്.
ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിൽ വളരെയധിക സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. ദീപു പ്രദീപ് ആണ് ചിത്രത്തിന്റെ രചന.
ഒരു വർഷം മുൻപ് കേട്ട കഥയാണെന്നും ഓർക്കുമ്പോൾതന്നെ ചിരി വരുന്ന കഥയാണിതെന്നും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.
ബേസിൽ ജോസഫും ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസിനും കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സിനുമൊപ്പം ഒരുമിക്കാനായതിൽ സന്തോഷമുണ്ട്. പൃഥ്വിരാജിനൊപ്പം സ്ക്രീൻ പങ്കിടാനായതിന്റെ ത്രില്ലിലാണ് താനെന്നും ബേസിൽ പറഞ്ഞു.
സിനിമയ്ക്ക് ആശംസകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. എന്നാൽ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Comments