ലക്നൗ: തലയ്ക്ക് വൻ തുക വിലയിട്ട കൊടും കുറ്റവാളിയെ വധിച്ച് ഉത്തർപ്രദേശ് പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കപിൽ എന്നറിയപ്പെടുന്ന ക്രപാലിനെയാണ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഇയാളുടെ സഹായിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ബിസ്റഖിലായിരുന്നു സംഭവം. പോലീസിനെ വെട്ടിച്ച് ഒളിച്ചുകഴിയുകയായിരുന്നു കപിൽ.
ഇതിനിടെ പ്രമുഖ വ്യക്തിയെ കൊലപ്പെടുത്തുന്നതിനായി ഇയാൾ ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ്. എന്നാൽ സംഘത്തെ കണ്ട കപിൽ തോക്ക് ഉപയോഗിച്ച് ആക്രമിച്ചു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ പോലീസുകാരുടെ വെടിയേറ്റ് കപിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക്
പരിക്കേറ്റിട്ടുണ്ട് . ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കപിലിന്റെ തലയ്ക്ക് ഒരു ലക്ഷം രൂപയാണ് പോലീസ് വിലയിട്ടിരുന്നത്.
Comments