അയ്യപ്പൻ എന്ന സത്യത്തെ ഹൃദ്യമായി അവതരിപ്പിച്ച ചിത്രം; മനസ്സുനിറയെ കണ്ടതെല്ലാം വീണ്ടും ഇരമ്പി എത്തി; മാളികപ്പുറത്തെ അഭിനന്ദിച്ച് കുമ്മനം രാജശേഖരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പൻ എന്ന സത്യത്തെ ഹൃദ്യമായി അവതരിപ്പിച്ച ചിത്രം; മനസ്സുനിറയെ കണ്ടതെല്ലാം വീണ്ടും ഇരമ്പി എത്തി; മാളികപ്പുറത്തെ അഭിനന്ദിച്ച് കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2023, 03:10 pm IST
Facebook
Twitter
WhatsAppTelegram

അയ്യപ്പൻ എന്ന സത്യത്തെ ഹൃദയാവർജകമായി അവതരിപ്പിക്കുന്ന സിനിമയാണ് മാളികപ്പുറമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സു നിറയെ കണ്ടതെല്ലാം വീണ്ടും ഇരമ്പിയെത്തിയെന്ന് കുമ്മനം ഫെയ്സ്ബുക്കിൽ കുറിച്ചു. ആനുകാലിക സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയും ചിത്രം ചർച്ച ചെയ്യുന്നു. സിനിമയുടെ ഭാ​ഗമായ എല്ലാ അഭിനേതാക്കളെയും കുമ്മനം രാജശേഖരൻ അഭിനന്ദിച്ചു.

‘മാളികപ്പുറം സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സുനിറയെ കണ്ടതെല്ലാം വീണ്ടും വീണ്ടും ഇരമ്പി എത്തി. ഒരിക്കലും മറക്കാനാവാത്ത ഉജ്ജ്വല കഥാമുഹൂർത്തങ്ങൾ സമ്മാനിച്ച ഈ ചലച്ചിത്രം ഒരു സംഭവമാണ്. അയ്യപ്പൻ എന്ന സത്യത്തെ ആസ്വാദകമനസിലേക്ക് ആഴത്തിൽ വേരൂന്നുന്ന സന്ദർഭങ്ങൾ വളരെ ഹൃദയാവർജകമായി അവതരിപ്പിച്ചിരിക്കുന്നു. രണ്ട് കുട്ടികളുടെ നിഷ്കളങ്ക മനസിനും അടങ്ങാത്ത ദാഹത്തിനും മുന്നിൽ സർവതും കീഴടങ്ങുന്നു. മനുഷ്യക്കടത്ത്, കടക്കെണി തുടങ്ങിയ ആനുകാലിക സാമൂഹ്യ പ്രശ്നങ്ങളും വിശ്വാസം കരുത്താർജിക്കുന്ന ഉജ്ജ്വല നിമിഷങ്ങളും ഭംഗിയായി കോർത്തിണക്കിയിട്ടുണ്ട്. നടീ നടന്മാരുടെ അഭിനയ ചാതുര്യത്തിനും സർഗ്ഗവൈഭവത്തിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം അനുമോദനങ്ങൾ’ എന്നുമാണ് കുമ്മനം രാജശേഖരൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Tags: Unni Mukundankummanam rajashekaranMalikappuram
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies