മൂന്ന് വയസ്സുകാരിയായ പെൺകുട്ടിയെ പ്ലാറ്റ്ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതി അറസ്റ്റിൽ. അമേരിക്കയിലെ ഒറിഗണിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. അമ്മയോടൊപ്പം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്നതിനിടെയാണ് അപരിചിതയായ സ്ത്രീ ഈ പെൺകുട്ടിയെ പൊടുന്നനെ ട്രാക്കിലേക്ക് തള്ളിയിടുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തിൽ 32കാരിയായ ബ്രിയാന ലെയ്സ് വർക്ക്മാൻ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇവർ പെൺകുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിടുന്നത്. ഇതിന് ശേഷം ഇവർ തിരികെ സീറ്റിൽ വന്നിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ട്രെയിൻ വരുന്നതിന് തൊട്ടു മുൻപായാണ് ഇവർ പെൺകുട്ടിയെ തള്ളിയിടുന്നത്.
Graphic:
On Dec. 28 at the Gateway Transit Center in Portland, OR, a person shoved a toddler face first into the train tracks. The suspect was apprehended. Antifa & far-left activists in the city have argued against police patrolling public transport, saying it endangers people. pic.twitter.com/H22zL6Zly5— Andy Ngô 🏳️🌈 (@MrAndyNgo) December 30, 2022
സമീപത്ത് ഉണ്ടായിരുന്നവർ ഉടനെ പെൺകുട്ടിയെ ട്രാക്കിൽ നിന്ന് വലിച്ചെടുത്ത് രക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അറസ്റ്റിലായ സ്ത്രീയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.
Comments