തിരുവനന്തപുരം: പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് വിഎച്ച്പി. പൃഥിരാജിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ല. എന്തു സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെ എന്നാണ് തങ്ങളുടെ നിലപാട്. സിനിമ വന്നതിന് ശേഷം അതിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ആ സമയത്ത് പ്രതികരിക്കാമെന്നും വിഎച്ച്പി വ്യക്തമാക്കി.
ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് പൃഥിരാജിന് വിഎച്ച്പി ഭീഷണിയെന്നായിരുന്നു പ്രചാരണം. പ്രതീഷ് വിശ്വനാഥ് എന്നയാളിട്ട ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു കൊണ്ടായിരുന്നു പല മാദ്ധ്യമങ്ങളും ചിത്രത്തിന്റെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണി എന്ന പേരിൽ പ്രചരിപ്പിച്ചത്. പിന്നാലെയാണ് ഈ വ്യക്തിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് കാട്ടി വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തിയത്.
ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. പൃഥിരാജ്-ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ചിത്രത്തിന്റെ പ്രഖ്യാപനം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരി പടർത്തുന്ന കഥ എന്നാണ് ചിത്രത്തെ പൃഥി വിശേഷിപ്പിച്ചത്. ഇ ഫോർ എന്റർടെയിൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്.
Comments