മലപ്പുറം – സ്വന്തം വീട്ടിൽ നിന്ന് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം വാഴക്കാട് സ്വദേശി വാവൂർ കരിമ്പിൽ പിലാശേരി അബ്ദുൽ റാഷിദാണ് അറസ്റ്റിലായത്. നാല് ദിവസം മുൻപ് ഇയാൾ സഹോദരനുമായെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കളളൻ കപ്പലിൽ തന്നെയുണ്ടെന്ന് ബോധ്യമായത്.
വീട്ടിലെ അലമാര ഉൾപ്പെടെ പൊളിച്ചായിരുന്നു മോഷണം. റാഷിദിന്റെ ഭാര്യയുടേയും സഹോദരൻ ഇബ്രാഹീമിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങളും മോഷണം പോയിരുന്നു. വാഴക്കാട് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് മോഷണം നടത്തിയത് അബ്ദുൾ റാഷിദ് ആണെന്ന് കണ്ടെത്തിയത്.
സ്വർണം ഇയാൾ എടവണ്ണപ്പാറയിലെ സ്വകാര്യ സ്ഥാപനത്തിൽ കൊണ്ടുപോയി പണയം വെച്ചിരുന്നു. ഈ സ്വർണം പോലീസ് കണ്ടെടുത്തു. ഇബ്രാഹീമിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Comments