ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കയില്ലെന്ന് സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക വാദ്ര. ‘സത്യത്തിന്റെ കവചം’ രാഹുൽ ഗാന്ധിയെ സംരക്ഷിക്കുന്നതിനാൽ സുരക്ഷയിൽ ഭയപ്പെടുന്നില്ലെന്ന് പ്രിയങ്ക വാദ്ര പറഞ്ഞു.
രാഹുലിനോട് ജാക്കറ്റ് ധരിക്കാൻ പറയണമെന്ന് തന്നോട് ആളുകൾ നിർദ്ദേശിക്കുന്നുണ്ട്. സഹോദരന്റെ സുരക്ഷയിൽ ആശങ്കയില്ലേ എന്നും പലരും ചോദിക്കുന്നു. യഥാർത്ഥത്തിൽ എന്റെ സഹോദരൻ സത്യത്തിന്റെ കവചത്താൽ സംരക്ഷിക്കപ്പെടുന്നുണ്ട്. ദൈവം അവനെ സംരക്ഷിക്കും, ഒന്നും സംഭവിക്കില്ലെന്നായിരുന്നു. പ്രിയങ്ക വാദ്രയുടെ പരാമർശം.
തണുപ്പ് കാലത്ത് താൻ സ്വെറ്റർ ധരിക്കാത്ത് തണുപ്പിനെ ഭയമില്ലാത്തത്
കൊണ്ടാണെന്നും തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയാൽ സ്വെറ്റർ ധരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നുമാണ് നേരത്തെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. ടീ ഷർട്ട് ധരിച്ച് എങ്ങനെ തണുപ്പിനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമെന്നും വയനാട് എംപി പറഞ്ഞിരുന്നു.
Comments