പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മൈഥലി അമ്മയായി. ആൺകുഞ്ഞിനാണ് മൈഥിലി ജന്മം നൽകിയത്. വിവരം നടി തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
നീൽ സമ്പത്ത് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നാണ് വിവരം. നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു വിവാഹിതരായത്. പത്തനംതിട്ട സ്വദേശിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്.
പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ആദ്യമായി താരം സിനിമയിലെത്തുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി റോളുകളിൽ എത്തി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു. സോൾട്ട് ആൻഡ് പെപ്പർ, ചട്ടമ്പിനാട്, മാറ്റിനി, മായാമോഹിനി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയിരുന്നു.
Comments