കോഴിക്കോട്: താമരശ്ശേരിയിൽ അഭിഭാഷകന് വെട്ടേറ്റു. കൽപ്പറ്റ സ്വദേശി സച്ചിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സച്ചിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ടോടെയായിരുന്നു സംഭവം. സ്കൂട്ടറിൽ പോകുന്നതിനിടെ താരശ്ശേരി ചുരത്തിൽവച്ചായിരുന്നു സച്ചിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ പിന്തുടർന്നെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്താണ് സച്ചിൻ അഭിഭാഷകനായി ജോലി ചെയ്യുന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments