പ്രിയപ്പെട്ട സഹോദരിയുടെ ജന്മദിനത്തിൽ സ്‌നേഹം നിറഞ്ഞ കുറിപ്പുമായി കത്രീന കൈഫ്. സഹോദരി ഇസബെല്ല കൈഫിന്റെ ജന്മദിനത്തിലാണ് രണ്ട് സഹോദരിമാരും പരസ്പരം പുണർന്ന് നിൽക്കുന്ന ഫോട്ടോ, അടിക്കുറിപ്പോടെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇസീഇഇ… എന്നാണ് കത്രിന തന്റെ സഹോദരിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോയും ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ടൈം ടു ഡാൻസ് എന്ന നൃത്ത നാടകത്തിലൂടെയാണ് ഇസബെല്ല കൈഫ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്,
പോസ്റ്റ് ചെയ്ത ഫോട്ടോയിൽ, പ്രിന്റഡ് വസ്ത്രത്തിൽ അതിവ സുന്ദരിയായാണ് കത്രീന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇസബെല്ല കറുത്ത നിറത്തിലുള്ള സ്ലീവ്കോൺ വസ്ത്രമാണ് ധരിച്ചിരുന്നത്. ഫോട്ടോയുടെ പശ്ചാത്തലത്തിൽ ‘ഹാപ്പി ബർത്ത്ഡേ’ കട്ട്ഔട്ടിനൊപ്പം മഞ്ഞയും കറുപ്പും നിറമുള്ള ഒരു കൂട്ടം ബലൂണുകളും കാണാം.
കത്രീന കൈഫും വിക്കി കൗശലും ഡിസംബർ 9-ന് രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസസ് ഫോർട്ടിൽ വെച്ചാണ് വിവാഹിതരായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, വിക്കിയുടെയും കത്രീനയുടെയും ഹൽദി ചടങ്ങിൽ നിന്നുള്ള ചില ഫോട്ടോകൾ ഇസബെല്ല ഷെയർ ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.















