ശബരിമല പ്രമേയമാക്കി മറ്റൊരു പാൻ ഇന്ത്യൻ ചിത്രം കൂടി; സന്നിധാനം പി.ഒ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല പ്രമേയമാക്കി മറ്റൊരു പാൻ ഇന്ത്യൻ ചിത്രം കൂടി; സന്നിധാനം പി.ഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 06:54 pm IST
Facebook
Twitter
WhatsAppTelegram

നവാഗതനായ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഭക്തിസാന്ദ്രമായ ചിത്രമാണ് മാളികപ്പുറം. ശബരിമലയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത് ഉണ്ണി മുകുന്ദനാണ്. തിയേറ്ററുകളിൽ മികച്ച വിജയം കരസ്ഥമാക്കികൊണ്ടിരിക്കുന്ന ചിത്രം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ഇപ്പോഴിതാ ശബരിമല പ്രമേയമായി മറ്റൊരു ബഹുഭാഷാ ചിത്രവും നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് ചുവടുവയ്‌ക്കുകയാണ്. രാജീവ് വൈദ്യയുടെ സംവിധാനത്തിൽ അരങ്ങേറുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് സന്നിധാനം പി.ഒ എന്നാണ്.

സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. മധുസൂദർ റാവൂ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അവതരിക്കുന്നത് യോഗി ബാബുവും പ്രമോദ് ഷെട്ടിയുമാണ്. പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന സിനിമയായി തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിനെത്തുക. ജനുവരി 14 മകരസംക്രമ ദിനത്തിൽ സന്നിധാനത്ത് വച്ച് ചിത്രത്തിന്റെ പ്രാരംഭ പൂജ ചടങ്ങുകൾ നടക്കും.

അതേസമയം, കേരളത്തിൽ മാളികപ്പുറം റിലീസ് ചെയ്ത് രണ്ടാം വാരത്തിലെത്തി നിൽക്കുമ്പോഴും സ്‌ക്രീൻ കൗണ്ടിൽ മികച്ച വർദ്ധനവാണ് ഉളളത്. ആദ്യ വാരത്തിൽ 140 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നതോടു കൂടി 30 സ്‌ക്രീനുകൾ കൂടി വർദ്ധിപ്പിച്ചിട്ടുണ്ട് എന്നത് ചിത്രത്തിന്റെ വിജയമാണ്. കല്ല്യാണി എന്ന എട്ടു വയസ്സുകാരി പെൺകുട്ടിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലതാരം ദേവനന്ദനയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുളള ആൻ മെഗാ മീഡിയയും വേണു കുന്നപ്പളളിയുടെ ഉടമസ്ഥതയിലുളള കാവ്യ ഫിലിം കമ്പനിയും ഒരുമിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിളളയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമാണ് മാളികപ്പുറം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേശ് പിഷാരടി , സമ്പത്ത് റാം എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ തന്നെ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ വിഷ്ണു നാരായണൻ ആണ്.

 

Tags: entertainmentMalikappuram
Share
Tweet
SendShare

More News from this section

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

Latest News

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies