കൊല്ലം: സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച കേസിൽ സിഐടിയു പ്രവർത്തകർ അറസ്റ്റിൽ. അന്യായമായി സംഘം ചേരൽ, അതിക്രമിച്ച് കയറി മർദ്ദിക്കൽ എന്നീ വകുപ്പുകൾ പ്രകാരം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രേമദാസ്, രഘു, ജയേഷ്, സിനേഷ്, മോഹനൻ പിള്ള എന്നിവരാണ് അറസ്റ്റിലായത്.
യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമയ്ക്കായിരുന്നു സിഐടിയു പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നു. സൂപ്പർമാർക്കറ്റിന്റെ പിൻഭാഗത്ത് വച്ച് സംഘം മദ്യപിച്ചിരുന്നു. തുടർന്ന് ഇക്കാര്യം ചോദ്യം ചെയ്താണ് മർദ്ദനത്തിൽ കലാശിച്ചത്. സൂപ്പർമാർക്കറ്റ് ഉടമയായ ഷാനിനെ തറയിലിട്ട് മർദിക്കുകയാണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Comments