കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് മരണം;അഞ്ജുശ്രീയുടെ മരണ കാരണം കണ്ടെത്താനാകാതെ ഭക്ഷ്യസുരക്ഷാ വിഭാഗം; മരണം ആന്തരികാവയവങ്ങളിൽ ഗുരുതര അണുബാധ മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് മരണം;അഞ്ജുശ്രീയുടെ മരണ കാരണം കണ്ടെത്താനാകാതെ ഭക്ഷ്യസുരക്ഷാ വിഭാഗം; മരണം ആന്തരികാവയവങ്ങളിൽ ഗുരുതര അണുബാധ മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2023, 09:02 am IST
Facebook
Twitter
WhatsAppTelegram

കാസർകോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥിയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധ മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. അണുബാധയെ തുടർന്നുള്ള ഹൃദയസ്തംഭനം എന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നത്. ഭക്ഷ്യവിഷബാധയേറ്റാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യഥാർത്ഥ കാരണം വ്യക്തമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. ഡിഎംഒയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടടർക്ക് കൈമാറി.

മരണത്തിൽ കാരണം ഭക്ഷ്യവിഷബാധയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധയെന്ന സൂചനയില്ല.അഞ്ജു ഭക്ഷണം വാങ്ങിയ ഹോട്ടലിൽ നിന്ന് 120 പേർ കുഴിമന്തി കഴിച്ചെന്നും എന്നാൽ മറ്റാർക്കും അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകുന്ന വിശദീകരണം. ദിവസങ്ങൾ കഴിഞ്ഞതിനാൽ അഞ്ജു കഴിച്ച ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കാസർകോട് തലക്ലായിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് 19-കാരി അഞ്ജുശ്രീ പാർവതി മരിച്ചത്. കാസർകോട് റമൻസിയ ഹോട്ടലിൽ നിന്നും ഭക്ഷണം ഓൺലൈനിൽ വരുത്തിച്ച് കഴിക്കുകയായിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും മംഗലാപുരത്തുമായി ചികിത്സയിൽ കഴിയുന്നതിനിടയിലാണ് വിദ്യാർത്ഥിയുടെ ദാരുണാന്ത്യം. സംഭവത്തിന് പിന്നാലെ അൽ-റൊമൻസിയ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി. ഹോട്ടലിന്റെ ഫ്രീസർ വൃത്തിഹീനമാണെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. ഹോട്ടലുടമയടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പോലീസിന്റെയും അന്വേ.ഷണം പുരോഗമിക്കുകയാണ്.

Tags: kasargodanjusree
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies