17-ാമത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് തുടക്കം; പ്രവാസി മേഖലയിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ ഭാരതത്തിന് കഴിഞ്ഞെന്ന് എസ്. ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

17-ാമത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് തുടക്കം; പ്രവാസി മേഖലയിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ ഭാരതത്തിന് കഴിഞ്ഞെന്ന് എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2023, 02:45 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: 17-മത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് നടന്നു. ആഘോഷ പരിപാടിയുടെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് നിർവഹിച്ചത്. യുവഭാരതത്തിന്റെ ആർജവം വളരെയധികം വ്യക്തമാണെന്ന് അദ്ദേഹം പരിപാടിയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷക്കാലത്തിൽ പ്രകടമായ മാറ്റങ്ങൾ പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസിമേഖലയിൽ ഡിജിറ്റൽ ഡെലിവറിയിലെ മികച്ച പ്രവർത്തനവും സാമൂഹിക ആനുകൂല്യങ്ങളും വലിയ തോതിൽ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ മികച്ച രീതിയിൽ പുരോഗതി കൈവരിക്കാനായെന്നും ഇത് വഴി സമൂഹത്തിന് ശുഭപ്രതീക്ഷ നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ തലമുറ വിദേശ രാജ്യങ്ങളിലുളള പഠനത്തിലും ജോലിയിലും യാത്രയിലും മുൻപിലാണെന്ന് ജയശങ്കർ പറഞ്ഞു. പ്രവാസികൾക്ക് അനുയോജ്യമാവുന്ന തരത്തിൽ മികച്ച ജോലി സ്ഥലം, സുരക്ഷയോടുകൂടി മികച്ച യാത്രാനുഭവങ്ങൾ, വേർതിരിവുകളില്ലാതെ തുല്യത എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ ജർമ്മനിയുമായി കുടിയേറ്റ-ചലനക്ഷമത പങ്കാളിത്തത്തിനും ഓസ്ട്രിയയുമായി വർക്കിംഗ് ഹോളിഡേ പങ്കാളിത്തത്തിനുമായി കൂടിക്കാഴ്ചകളും ഉച്ചകോടികളും നടത്തുന്നതായും വിദേശകാര്യമന്ത്രി അറിയിച്ചു.

മദാദ് പോലെയുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ പ്രവാസികളുടെ പരാതികൾ പരിഹരിക്കപ്പെടുന്നതായും കൂടാതെ നഷ്ടപ്പെട്ട പാസ്‌പോർട്ട് വേഗത്തിൽ തിരികെ കിട്ടാനുമുളള ശ്രമങ്ങളിലും സർക്കാർ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ കാലഘട്ടത്തിൽ സർക്കാരും പ്രവാസികളും തമ്മിലുളള ആത്മബന്ധം പ്രകടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നടപ്പിലാക്കിയ പദ്ധതികളായ വന്ദേഭാരത് മിഷൻ, വാക്‌സിൻ മൈത്രി എന്നിവയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഓസ്‌ട്രേലിയ പാർലമെന്റ് അംഗം സനെറ്റ മസ്‌കാരെൻഹാസ് എന്നിവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തിങ്കളാഴ്ച ഇൻഡോറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ഭാരതീയ ദിവസിന് ഉദ്ഘാടനം നിർവഹിക്കും. രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് 2023 പുരസ്‌കാരങ്ങൾ നൽകുകയും ചൊവ്വാഴ്ച സമാപന പരിപാടിയിൽ രാഷ്‌ട്രപതി അദ്ധ്യക്ഷ സ്ഥാനം നിർവഹിക്കുകയും ചെയ്യും.

 

 

Tags: indorepravasi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies