'ഉണ്ണി മുകുന്ദൻ, എ റിയൽ ഹീറോ'; മതവും രാഷ്ട്രീയവും കാണരുതെന്ന് ബാദുഷ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഉണ്ണി മുകുന്ദൻ, എ റിയൽ ഹീറോ’; മതവും രാഷ്‌ട്രീയവും കാണരുതെന്ന് ബാദുഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 11:47 am IST
Facebook
Twitter
WhatsAppTelegram

മാളികപ്പുറം എന്ന ചിത്രത്തെ പ്രശംസിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ എൻ.എം.ബാദുഷ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് മാളികപ്പുറം എന്നും കഥാപാത്രങ്ങളൊന്നും മനസ്സിൽ നിന്ന് മായുന്നില്ല എന്നും ബാദുഷ ഫേയ്സ്ബുക്കിൽ കുറിച്ചു. സിനിമയെ വിനോദോപാധിയായി മാത്രം കാണണം. മതമോ രാഷ്‌ട്രീയമോ വച്ച് മാളികപ്പുറം പോലെയുള്ള സിനിമകളെ മാറ്റി നിർത്തരുത് എന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ? നമുക്ക് ആവശ്യമുള്ള സമയത്ത് മനുഷ്യ രൂപത്തിൽ നമ്മെ സഹായിക്കുന്നവനാണ് യഥാർഥ ദൈവം. മാളികപ്പുറം കണ്ടു. വളരെ മികച്ച സിനിമ. 2022 -ന്റെ അവസാനമായി ഇറങ്ങിയ ഈ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രീതി ഏറ്റുവാങ്ങി മുന്നേറുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, കുടുംബ സമേതം ധൈര്യമായി കാണാവുന്ന സിനിമയെന്ന് നിസംശയം പറയാം. മാളികപ്പുറത്തിലെ കഥാപാത്രങ്ങൾ ഒന്നും മനസിൽ നിന്ന് മായുന്നില്ല. ഉണ്ണി മുകുന്ദൻ, എ റിയൽ ഹീറോ, അടിപൊളിയായിട്ടുണ്ട്. സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരും ഗംഭീരമാക്കി. എടുത്തു പറയേണ്ട പ്രകടനമാണ് ബാലതാരങ്ങളായ പീയൂഷിന്റെയും കല്ലുവിന്റെയും. അവരുടെ മുഖം കണ്ണിൽ നിന്നു മായുന്നേയില്ല’.

‘ഇത്തരത്തിലൊരു ചിത്രമൊരുക്കാൻ മുമ്പോട്ടു വന്ന നിർമ്മാതാക്കളായ ആൻ്റോ ജോസഫിനും വേണു കുന്നപ്പിള്ളിക്കും ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്. അച്ഛന്റെ പാത പിന്തുടർന്ന് മികച്ച സിനിമയുമായി മകൻ വിഷ്ണു തന്റെ ഉത്തരവാദിത്വം അസ്സലായി നിർവ്വഹിച്ചു. രചയിതാവ് അഭിലാഷിനും സംഗീത സംവിധായകൻ രഞ്ജനും അഭിമാനിക്കാവുന്ന ചിത്രം. അങ്ങനെ എല്ലാത്തരത്തിലും മികവ് പുലർത്തിയ ഒന്നാംതരം ഫീൽ ​ഗുഡ് ചിത്രമാണ് മാളികപ്പുറം. അവസാനമായി ഒരു വാക്ക്, സിനിമയെ വിനോദോപാധിയായി മാത്രം കാണുക. അതിൽ വർഗീയതയോ ജാതിയോ മതമോ രാഷ്‌ട്രീയമോ കാണാതിരിക്കുക. വിദ്വേഷ വിഷം കലക്കാതെ ആസ്വദിക്കാനായാൽ സിനിമ എപ്പോഴും ഏറ്റവും നല്ല വിനോദം തന്നെ’ എന്നാണ് ബാദുഷ ഫേയ്സ്ബുക്കിൽ കുറിച്ചത്.

Tags: Unni MukundanMalikappuram
Share
Tweet
SendShare

More News from this section

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

Latest News

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies