തിരുവനന്തപുരം: മന്ത്രിമാരുടെയും നിയമസഭ സാമാജികരുടേയും ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷനാണ് പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. അലവന്‍സുകള്‍ വര്‍ധിപ്പിക്കാനും കമ്മീഷന് നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. അലവന്‍സുകളില്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് കമ്മീഷന് ശുപാര്‍ശ. ചികിത്സ, താമസം, ഫോണ്‍ എന്നിവയുള്‍പ്പെടെയുള്ള ക്ഷാമബത്തകളും ഉയര്‍ത്തണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
2018ലാണ് അവസാനമായി ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയത്. അതു പ്രകാരം മന്ത്രിമാര്‍ക്ക് 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയുമാണ് ശമ്പളം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കമ്മീഷനെ നിയോഗിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. മുണ്ട് മുറുക്കി ഉടുക്കണമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ എംഎല്‍എ ഹോസ്റ്റലിന്റെ നിര്‍മ്മാണം ആരംഭിച്ചതും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
2022 ജൂലൈയിലാണ് ജസ്റ്റിസ് രാമചന്ദ്രന് നായരെ ഏകാംഗ കമ്മീഷനാക്കി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വരുന്ന മന്ത്രിസഭ യോഗത്തില്‍ കമ്മീഷന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Comments