മാളികപ്പുറത്തിന്റെ നട്ടെല്ലായത് ഷമീർ മുഹമ്മദ്; പ്രേക്ഷക മനസിൽ സിനിമ പതിയാൻ കാരണം ഷമീറിന്റെ എഡിറ്റിംഗ്; രോമാഞ്ചം സൃഷ്ടിച്ച ഫൈറ്റിന് പിന്നിൽ സിൽവർ മാസ്റ്റർ; മാളികപ്പുറത്തിന്റെ വിജയം സാധ്യമാക്കിയവരെക്കുറിച്ച് ഉണ്ണി മുകുന്ദൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാളികപ്പുറത്തിന്റെ നട്ടെല്ലായത് ഷമീർ മുഹമ്മദ്; പ്രേക്ഷക മനസിൽ സിനിമ പതിയാൻ കാരണം ഷമീറിന്റെ എഡിറ്റിംഗ്; രോമാഞ്ചം സൃഷ്ടിച്ച ഫൈറ്റിന് പിന്നിൽ സിൽവർ മാസ്റ്റർ; മാളികപ്പുറത്തിന്റെ വിജയം സാധ്യമാക്കിയവരെക്കുറിച്ച് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 03:59 pm IST
Facebook
Twitter
WhatsAppTelegram

മാളികപ്പുറം സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ. സുദീർഘമായ കുറിപ്പ് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയാണ് അദ്ദേഹം പ്രേക്ഷകർക്ക് നന്ദിയറിയിച്ചത്. സിനിമയുടെ വിജയത്തിന് കാരണമായ ഓരോ അണിയറ പ്രവർത്തകരുടെയും പേര് എടുത്ത് പറഞ്ഞായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

വാക്കുകൾ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെന്നും മാളികപ്പുറം സിനിമ ഇത്രയും വലിയ വിജയമാക്കി തന്ന അയ്യപ്പ സ്വാമിയോടും സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടും സ്‌നേഹവും നന്ദിയും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ പറ്റിയുള്ള ഒരുപാട് നല്ല പ്രതികരണങ്ങൾ വായിക്കാൻ കഴിഞ്ഞു. സിനിമാ ജീവിതത്തിൽ ഇങ്ങനെ ആദ്യമായിട്ടാണ്, ഇതിനു മുൻപും തന്റെ സിനിമകൾ പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ടെങ്കിലും മാളികപ്പുറത്തിന് ലഭിച്ച അത്രയും വരില്ല. സിനിമ പ്രേക്ഷകരിലേക്കെത്തിച്ച നിർമ്മാതാക്കളായ ആന്റോ ചേട്ടനോടും വേണുച്ചേട്ടനോടും ഒരിക്കൽ കൂടി നന്ദിയും പറയുന്നു.

ഈ കുറിപ്പ് എഴുതാനുള്ള പ്രധാന കാര്യം താൻ ചെയ്തുകൊണ്ടിരുന്ന തെലുങ്ക് ചിത്രത്തിന്റെ ഡേറ്റ് ഇഷ്യൂവും മറ്റ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ടും ഒരുപക്ഷെ മാളികപ്പുറം സിനിമ ഒഴിവാക്കേണ്ടി വരുമായിരുന്നു. എന്നാൽ എല്ലാ തടസങ്ങൾക്കും പരിഹാരം കണ്ടെത്തി മാളികപ്പുറത്തിലേക്ക് തന്നെ അടുപ്പിച്ചത് മേപ്പടിയാന്റെ സംവിധായകനും പ്രിയ സുഹൃത്തുമായ വിഷ്ണു മോഹനും, മാനേജറും സഹോദര തുല്യനുമായ വിപിനും കൂടിയാണ്. അതുകൊണ്ട് തന്നെ മാളികപ്പുറം മൂലം തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്‌നേഹവും നല്ല സന്ദേശങ്ങളും ഇവർക്കും അർഹതപ്പെട്ടതാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

സിനിമയുടെ ചിത്രികരണത്തിന് ശേഷം മാളികപ്പുറത്തിന്റെ നട്ടെല്ലായിമാറിയത് പ്രിയ സുഹൃത്തും സിനിമയുടെ എഡിറ്ററുമായ ഷമീർ മുഹമ്മദ് ആയിരുന്നു. സിനിമ പ്രേക്ഷക മനസ്സിലേക്ക് ഇത്രയുമധികം ആഴത്തിൽ പതിയാൻ കാരണം അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവ് തന്നെയാണ്. ഷമീറിന് ഒരായിരം നന്ദിയുണ്ടെന്നും ഉണ്ണി മുകുന്ദൻ രേഖപ്പെടുത്തി.

അഞ്ച് വർഷങ്ങൾക്ക് ശേഷം വലിയ ഒരു ഫൈറ്റിംഗ് രംഗങ്ങളെപ്പറ്റി ആലോചിച്ച് തുടങ്ങിയപ്പോൾ തന്നെ അത് ഏറ്റവും മികച്ചതാവണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. അത് സിൽവ മാസ്റ്റർ ഉള്ളതു കൊണ്ട് മാത്രമാണ് സാധിച്ചത്. സിനിമയെയും അതിലെ കഥാപാത്രങ്ങളെയും പൂർണ്ണമായി മനസിലാക്കി സിൽവ മാസ്റ്റർ ഏറ്റവും മികച്ച രീതിയിൽ തന്നെ സംഘട്ടനം കമ്പോസ് ചെയ്തു തന്നു. ഫൈറ്റിംഗ് സീനുകൾക്ക് തിയേറ്ററിൽ രോമാഞ്ചം സൃഷ്ട്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും മാസ്റ്റർക്കാണെന്നും നടൻ വ്യക്തമാക്കി.

സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ പറ്റിയും എടുത്തു പറയാതെ മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ല. കാരണം ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ്. പല വേദികളിലും അവരെ കുറിച്ച് മുൻപ് പറഞ്ഞിട്ടുള്ളതിനാൽ ഇവിടെ പ്രത്യേകമായി എടുത്ത് പറയുന്നില്ലെന്നും ഉണ്ണി ഫേസ്ബുക്കിൽ എഴുതി.

Tags: Unni MukundanMalikappuram
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies