കെജിഎഫും റോക്കിയും ഇനി അവതരിക്കുക ജെയിംസ് ബോണ്ട് സ്റ്റൈലിൽ. സിനിമയുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് അടുത്ത ഭാഗം സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ടത്. കെജിഎഫിന് ഇനിയും തുടർച്ച ഉണ്ടാകുമെന്ന സൂചന നൽകിയാണ് രണ്ടാം ഭാഗം അവസാനിച്ചത്. 2025ൽ മൂന്നാം ഭാഗം പുറത്തിറങ്ങുമെന്നാണ് വിവരം. നായകൻ മാറുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.
കർണ്ണാടകയിലെ കോളാർ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിൽ, മാസ് നായകൻ റോക്കിയുടെ കഥ പറയുന്ന കെജിഎഫിന്റെ രണ്ട് ഭാഗങ്ങളും വൻ വിജയമായിരുന്നു. 180 കോടി ചെലവിൽ നിർമ്മിച്ച ചിത്രങ്ങൾ 1250 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ഒന്നാം ഭാഗത്തിനെക്കാളും വൻ വിജയമായിരുന്നു കെജിഎഫ് രണ്ടാം ഭാഗം. ഹൊംബാലെ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് കിരഗൊണ്ടൂർ ആണ് സിനിമ നിർമ്മിച്ചത്. പ്രകാശ് നീൽ ആയിരുന്നു സംവിധായകൻ.















