ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു. ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. 14 തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഇടുക്കി കുട്ടിക്കാനത്ത് വച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തെ തുടർന്ന് മുണ്ടക്കയം-കുട്ടിക്കാനം പാതയിൽ ഗതാഗതക്കുരുക്കുണ്ടായി.
കർണാടകയിലെ ബെല്ലാരി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Comments