​ഗവർണറെ ഉപദേശിക്കണം; സർക്കാർ തീരുമാനങ്ങൾ അനുസരിക്കാൻ പറയണമെന്ന് രാഷ്ട്രപതിയോട് സ്റ്റാലിൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഗവർണറെ ഉപദേശിക്കണം; സർക്കാർ തീരുമാനങ്ങൾ അനുസരിക്കാൻ പറയണമെന്ന് രാഷ്‌ട്രപതിയോട് സ്റ്റാലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2023, 09:02 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ രവി സംസ്ഥാന സർക്കാരുമായി സംഘർഷത്തിൽ ഏർപ്പെടുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിനോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സർക്കാർ തീരുമാനങ്ങൾ അനുസരിക്കാൻ ​ഗവണറെ ഉപദേശിക്കണമെന്നാണ് കത്തിലൂടെ സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതാക്കൾ ദ്രൗപതി മുര്‍മുവിനെ കണ്ടിരുന്നു. തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി രാഷ്‌ട്രപതിയെ കണ്ടത്.

സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ സഭയില്‍ പൂര്‍ണമായി വായിച്ചില്ലെന്നും ചില ഭാ​ഗങ്ങൾ കൂട്ടിച്ചേർത്തെന്നുമാണ് സ്റ്റാലിൻ സർക്കാർ ആരോപിക്കുന്നത്. പെരിയാര്‍, കരുണാനിധി തുടങ്ങിയ നേതാക്കളെ പ്രസംഗത്തില്‍ സര്‍ക്കാര്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി ഈ ഭാഗങ്ങളെല്ലാം ഒഴിവാക്കി. ചെറിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് നിയമസഭയിൽ പാസാക്കിയ നിരവധി ബില്ലുകൾക്ക് ഗവർണർ രവി അനുമതി നൽകിയില്ലെന്നും സർക്കാർ പറയുന്നു.

​ഗവർണർക്കെതിരെ സർക്കാർ നാളുകളായി നടത്തുന്നത് ആസൂത്രിത നീക്കമാണ്. സർക്കാരിന്റെ ഏകപക്ഷീയമായ ജനവിരുദ്ധ നടപടികളെ ​ഗവർണർ ചോദ്യം ചെയ്യുന്നതാണ് സ്റ്റാലിനെ ചൊടിപ്പിച്ചിരിക്കുന്നത്. ‘ഗെറ്റ് ഔട്ട് രവി’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഗവര്‍ണര്‍ക്കെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള പ്രതിഷേധം അഴിച്ചു വിടുന്നതും ഇതിന്റെ ഭാ​ഗമാണ്. അതേസമയം, സ്റ്റാലിൻ സർക്കാരിന്റെ അതിരു കവിഞ്ഞ തമിഴ്വാദവും വിഭജന തന്ത്രങ്ങളും അഴിമതികളും അക്രമങ്ങളും തമിഴ്നാട് ബിജെപി ചൂണ്ടിക്കാണിക്കുന്നുണ്ട്.

Tags: dmkmk stalintamilnadu governorR.N. Ravi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies