ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗിൽ നടന്ന യോഗത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനും പങ്കെടുത്തു. യോഗത്തിൽ പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞു.
കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31-ന് ആരംഭിച്ച് ഏപ്രിൽ 6-ന് അവസാനിക്കും. രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് ആരംഭമാകും. മുർമ്മു രാഷ്‌ട്രപതിയായതിന് ശേഷം ഇരുസഭകളേയും അഭിസംബോധന ചെയ്യുന്ന ആദ്യ ചടങ്ങാകും ഇത്.
ഫെബ്രുവരി ഒന്നിനാകും ബജറ്റ് അവതരിപ്പിക്കുക. സമ്മേളത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 10 വരെ തുടരും. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി സഭയിൽ മറുപടി പറയും. ഈ ബജറ്റിലും ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
Comments