ഡൽഹിയിൽ പിടിയിലായ ഭീകരർക്ക് കലാപങ്ങളിൽ പങ്കെന്ന് പോലീസ്; ഒരാളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായും കണ്ടെത്തൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ പിടിയിലായ ഭീകരർക്ക് കലാപങ്ങളിൽ പങ്കെന്ന് പോലീസ്; ഒരാളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായും കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2023, 06:23 am IST
FacebookTwitterWhatsAppTelegram

ഡൽഹി: ജഹാംഗീർപുരി പ്രദേശത്ത് നിന്നും ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത രണ്ട് ഭീകരർക്ക് 2022 ജൂലൈയിൽ നടന്ന കലാപത്തിൽ പങ്ക്. കലാപം നടന്നിരുന്ന സമയങ്ങളിൽ ഇവർ ജഹാംഗീർപുരി പ്രദേശത്ത് ഒളിച്ചു തമാസിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഭീകരരുടെ ഒളിത്താവളം എവിടെ ആയിരുന്നുവെന്നും ആരാണ് ഇവർക്ക് സഹായം നൽകിയിരുന്നതെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിൽ താമസിക്കുന്ന ജഗ്ജിത് സിംഗ് എന്ന ജഗ്ഗ (29), ഡൽഹിയിലെ ജഹാംഗീർപുരിയിൽ താമസിക്കുന്ന നൗഷാദ് (56) എന്നിവരെയാണ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ജഹാംഗീർപുരിയിൽ നടത്തിയ റെയ്ഡിലാണ് ഇരു ഭീകരരും പിടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തു. തീവ്രവാദ സംഘടനകളുടെ മുകളിലുള്ളവരുടെ നിർദ്ദേശ പ്രകാരം രണ്ട് പ്രതികളും ഒരാളുടെ കഴുത്ത് അറുത്തതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ശേഷം, മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് ഭൽസ്വ ഡയറി പ്രദേശത്ത് എറിഞ്ഞു. സംശയാസ്പദമായ തരത്തിൽ രണ്ട് പേർ ഫ്ലാറ്റിൽ കഴിയുന്നു എന്ന് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് വളരെ ആസൂത്രിതമായി നടത്തിയ തിരച്ചിലിലാണ് ഭീകരർ പിടിയിലായത്.

പ്രതികൾ ലക്ഷ്യമിട്ടുള്ള കൊലപാതകം നടത്തിയിട്ടുണ്ടെന്നും ഭീകര പ്രവർത്തനത്തിന്റെ ബ്ലൂപ്രിന്റ് ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ ഡൽഹി പട്യാല ഹൗസ് കോടതി 14 ദിവസത്തെ പോലീസ് റിമാൻഡിലേക്ക് അയച്ചു. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹർക്കത്തുൽ അൻസാറുമായി ഇവർക്ക് ബന്ധമുണ്ട്. കൂടാതെ, പ്രതിയായ ജഗ്ജിത് നിലവിൽ കാനഡയിലുള്ള അർഷ്ദീപ് ദല്ലയുമായി ബന്ധപ്പെട്ടിരുന്നു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സുമായി (കെടിഎഫ്) ബന്ധപ്പെട്ടയാളാണ് അർഷ്ദീപ് ദല്ല.

Tags: PoliceDelhiTerroristsJahangirpuririots
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies