ത്രിപുരയിൽ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു; ബിജെപി സർക്കാരിനെതിരെ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് മത്സരിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുരയിൽ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു; ബിജെപി സർക്കാരിനെതിരെ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് മത്സരിക്കും

Tripura Assembly election

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2023, 03:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജനുവരി 21നാണ് പുറത്തിറക്കുക. ജനുവരി 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജനുവരി 31ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടാണ്.

മാർച്ച് 22നാണ് നിലവിലെ സർക്കാരിന്റെ കാലവധി അവസാനിക്കുക. മുഖ്യമന്ത്രി ഡോ. മാണിക് സാഹയുടെ നേതൃത്വത്തിലാണ് ത്രിപുരയിൽ ബിജെപി ഭരണം നടത്തുന്നത്. ആകെ 60 നിയമസഭാ മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ട്. 2018ൽ നടന്ന ഒടുവിലെ തിരഞ്ഞെടുപ്പിൽ ബിജെപിയും ഐപിഎഫ്ടിയും ചേർന്ന സഖ്യസർക്കാർ അധികാരത്തിലേറുകയായിരുന്നു. സംസ്ഥാനത്ത് 25 വർഷമായി തുടർന്നുപോന്ന ഇടതുഭരണത്തിന് വിരാമമിട്ടായിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലേറിയത്.

60ൽ 35ഉം നേടിയത് ബിജെപിയായിരുന്നു. സിപിഎമ്മിന് 16ഉം ഐപിഎഫ്ടിക്ക് എട്ടും വീതം സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിനും ഒറ്റ സീറ്റും നേടാനായിരുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 3,328 പോളിംഗ് സ്‌റ്റേഷനുകളിലായി വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇത്തവണ സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് മത്സരിച്ച് ബിജെപി സർക്കാരിനെ താഴെയിറക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ തൃണമൂൽ കോൺഗ്രസും ത്രിപുരയിൽ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ തവണത്തേതിന് സമാനമായി ട്രൈബൽ മേഖലയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയായ ഐപിഎഫ്ടിയുമായി ചേർന്ന് ബിജെപി മത്സരിക്കുന്നതാണ്.

Tags: BJPtripuraTripura Assembly Election
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies