കൊച്ചി: പഴകിയ ഭക്ഷണം പിടിച്ചപ്പോൾ ഇത് പഴകിയതല്ല ഇന്നലെ തയ്യാറാക്കി വെച്ച ‘ഫ്രഷ്’ ഭക്ഷണമെന്ന് ഹോട്ടൽ അധികൃതർ. പറവൂരിലുളള കുമ്പാരി ഹോട്ടലാണ് പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് വിചിത്ര ന്യായം പറഞ്ഞത്. ദിവസവും ഭക്ഷണം തയ്യാറാക്കാൻ കുമ്പാരി ഹോട്ടലുകാർക്ക് ബുദ്ധിമുട്ടാണെന്നും അതിനാൽ രണ്ട് ദിവസത്തേക്കുള്ളത് ഒന്നിച്ച് തയ്യാക്കിവെക്കുമെന്നും ഉടമ പറഞ്ഞു. ദിവസങ്ങൾ പഴക്കമുള്ള അൽഫാം ഹോട്ടൽ കുമ്പാരിയിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഇവിടെ പഴകിയ ഭക്ഷണം വിളമ്പുന്നു എന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഹോട്ടലിൽ ബുധനാഴ്ചത്തേക്കുള്ള ഭക്ഷണം നേരത്തെ ഉണ്ടാക്കിവച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. ഹോട്ടൽ അടയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി.
ഇന്നലെ പറവൂരിലെ ഹോട്ടൽ മജ്ലിസിൽ നിന്നും കുഴിമന്തിയും അൽഫാമും കഴിച്ച് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. എഴുപതോളം പേരാണ് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ തേടിയത്. ഇതിൽ ഒരു യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്
Comments