സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഖാല സിനിമയിലെ ‘ഘോടെ പെ സവാർ’ എന്ന ഗാനം. അമിത് ത്രിവേദിയുടെ സംഗീതത്തിൽ സിരീഷ ഭഗവതുലയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം യൂട്യൂബിൽ മാത്രം 40 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.
എന്നാൽ സോഷ്യൽ മീഡിയാ താരം നീമ പോൾ ഈ ഗാനം ഇൻസ്റ്റാഗ്രാമിലൂടെ പാടിയത് വൈറലായിരിക്കുകയാണ്. സഹോദരൻ കിലി പോൾ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ പങ്ക് വച്ച വീഡിയോയാണ് തരംഗമാകുന്നത്. പിന്നാലെ ചിത്രത്തിലെ അഭിനേത്രി സ്വാസ്ഥിക മുഖർജി നീമയെ പ്രശംസിച്ച് രംഗത്തുവന്നു.
പാട്ട് പാടുന്നവരും പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവരും നീമയുടെ ഗാനം ഒരുപോലെ ആസ്വാദിക്കുകയാണ്. അതോടൊപ്പം സ്വാസ്ഥിക മുഖർജിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് കൂടിയായപ്പോൾ അഭിനന്ദന പ്രവാഹമാണ് നീമയെ തേടി എത്തിയിരിക്കുന്നത്.
https://www.instagram.com/reel/CnemObRp1oV/?utm_source=ig_embed&ig_rid=f49726c0-172b-4584-b9dd-f1b8d0489c92
ബോളിവുഡ് ഗാനങ്ങളിൽ കിലി പേളിനൊപ്പം നീമ ചുവട് വയ്ക്കുമെങ്കിലും ഇതാദ്യമായാണ് നീമയുടെ ശബ്ദം ആരാധകർ കേൾക്കുന്നത്. നീമയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അൻവിത ദത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഖാല’സിനിമയിലെ ഗാനങ്ങൾ ഉടന്നീളം സിനിമപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു. ത്രിപ്തി ധിമ്രി, സ്വാസ്ഥിക, ബബ്ലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. നെറ്റ്ഫ്ളിക്സാണ് സിനിമയെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
Comments